തൃശൂര്‍: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ആരാധനാലയങ്ങളുടെ സുരക്ഷാക്രമീകരണം സംബന്ധിച്ച് പോലീസ് നോട്ടീസ് നല്കി. സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ആരാധനാലയങ്ങളുടെയും കമ്മിറ്റികള്‍ക്ക് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.കെ. പത്മരാജന്റെ നേതൃത്വത്തില്‍ അടിയന്തര നോട്ടീസ് നല്‍കിയത്. ഇതനുസരിച്ച് എല്ലാ ക്ഷേത്രങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം.
ഇവയുടെ ഡി വി ആര് സുരക്ഷിത സ്ഥാനങ്ങളില്‍ സൂക്ഷിക്കുകയും വേണം. എല്ലാ ആരാധനാലയങ്ങള്‍ക്കും സ്ട്രോങ്ങ്റൂമുകള്‍ ഉണ്ടാകണം. ആരാധനാലയങ്ങളില്‍ ലഭിക്കുന്ന നടവരവ്, ഭണ്ഡാര വരവ്, ദൈനംദിന ചടങ്ങുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ എല്ലാ ദിവസവും വൈകീട്ട് ക്ഷേത്രം അടയ്ക്കുന്നതിനു മുമ്പായി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണം.
ആരാധനാലയങ്ങള്‍ക്ക് ചുറ്റും രാത്രികാലങ്ങളില്‍ മതിയായ വെളിച്ചം ഉറപ്പുവരുത്തുകയും കാടുകളും മറ്റും ചുറ്റിലും വളര്‍ന്നിട്ടുണ്ടെങ്കില്‍ വെട്ടിക്കളയും വേണം. പോരായ്മകള്‍ ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: