തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സോളാര്‍ റാണി സരിത നായര്‍ക്ക് ഓഫീസില്‍ സര്‍വ സ്വാതന്ത്ര്യമായിരുന്നു. പേഴ്സല്‍ സ്റ്റാഫിന്റെ തോളില്‍ കൈയിട്ടു നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന സരിത, ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ മന്ത്രിക്കുന്ന ചിത്രം അക്കാലത്ത് വൈറല്‍ ആയിരുന്നു. സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഇറങ്ങി കാര്യം സാധിക്കാനാണ് കഴിഞ്ഞതെങ്കില്‍ സ്വപ്നയക്ക് മുഖ്യമന്ത്രിയുടെ ജോലിക്കാരിയായി കയറി പറ്റി തട്ടിപ്പ് നടത്താനായി. ചെവിയില്‍ മന്ത്രിയക്കുന്നതിനു പകരം പിണറായി വിജയനെ നയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വയറലായിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സെക്രട്ടറി ജോപ്പന് ആയിരുന്നു സരിതയുടെ ഇഷ്ടതോഴനെങ്കില്‍ സ്വപ്നയുടെ അടുത്ത സുഹൃത്ത് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്.
തിരുവന്തപുരം വിമാനത്താവളത്തിലെ വന്‍സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെഐ.ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ്. സ്വര്‍ണ്ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. നേരത്തെ സ്ത്രീകളെഉപയോഗിച്ച് എയര്‍ഇന്ത്യാ ഉദ്യോഗസ്ഥനതിരെ വ്യാജരേഖ ചമച്ച കേസില്‍ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സ്വപ്ന സുരേഷ് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതമായ ചുമതലയിലെത്തിയതെന്ന ചോദ്യത്തിന് തനിക്കറിയില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
സരിത വിഷയത്തില്‍ പേഴ്സണല്‍ സെക്രട്ടറി ജോപ്പനെ ഉമ്മന്‍ ചാണ്ടി തള്ളിപറയുകയും പുറത്താക്കുകയും ചെയ്തു. നിയമനകാര്യം അറിയില്ലന്നു പറഞ്ഞതിലൂടെ ശിവശങ്കരനെ പിണറായി തള്ളി പറഞ്ഞിരിക്കുകയാണ്. പുറത്താക്കുമോ എന്നാണിനി അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: