ന്യൂദല്‍ഹി : രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനായി ജീവന് നല്‍കാനും തയ്യാറാണ്. രാജ്യത്തിന് വേണ്ടി സേന സ്വയം സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്. ലഡാക്ക് ഗല്‍വാനില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐടിബിപി ഡിജി എസ്. എസ്. ദേശ്വാളാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ- ചൈന 3488 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള അതിര്‍ത്തി സംരക്ഷിക്കുന്നത് ഐടിബിപി. ഇന്ത്യന്‍ സൈന്യമായാലും വ്യോമസേനയായാലും ഐടിബിപി ആയാലും മനോവീര്യത്തില്‍ കുറവില്ല. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാനായി സേനകള്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനവം നടത്തിയതോടെ സൈന്യത്തിന്റെ മനോബലം ഒന്നു കൂടി വര്‍ധിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നിരവധി ജവാvറരാണ് മുന്‍പ് ജീവന് ബലിയര്‍പ്പിച്ചത്. വരും കാലങ്ങളിലും തങ്ങളുടെ ജവാന്മാര് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് ഡിജി വ്യക്തമാക്കി.പധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനം ഇന്ത്യന്‍ സായുധ സേനയുടെ മനോബലം വര്‍ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സൈന്യത്തിന് ഉറച്ച പിന്തുണയാണ് ഐടിബിപി ജവാന്മാര് നല്‍കുന്നത്. പുതിയതായി 30 കമ്പനി സേനയെക്കൂടി ഐടിബിപിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജി പറഞ്ഞു. ഒരോ കമ്പനി സേനയിലും 100 ജവാന്മാര് വീതമാണുണ്ടാകുക.
ലഡാക്കിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്ക്കുമ്പോള് പ്രധാനമന്ത്രി അവിടെ സന്ദര്‍ശനം നടത്തുകയും സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: