കൊട്ടാരക്കര: കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ വില്പന ഷോപ്പിലെ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക പരന്നു. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മാനേജര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റ് സ്റ്റാഫുകള്‍ അടക്കമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിത്യവും നിരവധി പേര് വന്നു പോകുന്ന സ്ഥാപനം ആയതിനാല്‍ രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക പ്രയാസമാണ്. ഇതാണ് കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്.
മേലില സ്വദേശിയായ വയോധികനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര കോളേജ് ജംഗ്ഷനിലാണ് ഇദ്ദേഹം താമസിക്കുന്നതെന്നും പുലമണ്‍ വിജയാ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയ്ക്ക് ചെന്നിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കടകളിലും പോയിരുന്നു. പട്ടണത്തില്‍ നിയന്ത്രണങ്ങള്‍ അവഗണിച്ച് കൂടുതല്‍ പേര് കഴിഞ്ഞ ദിവസങ്ങളില്‍ വന്നിട്ടുള്ളതിനാല്‍ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്കയുണ്ടെങ്കിലും ആരോഗ്യ വകുപ്പും പൊലീസും കാര്യമായി ഇടപെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: