കാസര്‍കോട്: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് വിദേശത്ത് നിന്ന് വന്നവരും ആറ് പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണെന്ന് ഡിഎംഒ ഡോ.എ.വി.രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്ന് ജൂണ്‍ 16ന് കുവൈത്തില്‍ നിന്നെത്തിയ 59 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 24ന് സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 15 ന് കുവൈത്തില്‍ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ 52 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 20 ന് ദുബായില്‍ നിന്നു വന്ന 31 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 16ന് ദുബായില്‍ നിന്നെത്തിയ 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23ന് ദുബായില്‍ നിന്നെത്തിയ 26 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23ന് അബുദാബിയില്‍ നിന്നെത്തിയ 34 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നായി ജൂണ്‍ 29ന് ബംഗളൂരുവില്‍ നിന്ന് കാറിന് വന്ന 29 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30ന് മംഗളൂരുവില്‍ നിന്ന് ലോറിയില്‍ വന്ന 37 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23ന് മംഗളൂരുവില്‍ നിന്ന് കാറിന് വന്ന 34 വയസുള്ള വോര്‍ക്കാടി സ്വദേശിനി, ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 40 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28ന് മംഗളൂരുവില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വന്ന 24 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29ന് ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ വന്ന 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.
കാസര്‍കോട് മെഡിക്കല്‍ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി കോവിഡ് ചികിത്സയിലുണ്ടായിരുന്ന ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, വിദേശത്ത് നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ദുബായില്‍ നിന്നെത്തി ജൂണ്‍ 20ന് കോവിഡ് സ്ഥിരീകരിച്ച 54 വയസുള്ള പള്ളിക്കര സ്വദേശിയ്ക്കുമാണ് കോവിഡ് നെഗറ്റീവായത്.
വീടുകളില്‍ 6484 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 336 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6820 പേരാണ്. പുതിയതായി 489 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 312 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 588 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 570 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: