ലണ്ടന്‍: ഓഫ് സ്പിന്നര്‍ ഡോം ബെസിനെ വിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം മൊയിന്‍ അലിയെ ഒഴിവാക്കി. സ്ഥിരം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുക.
ആദ്യ ടെസ്റ്റ് ബുധനാഴ്ച സതാംപ്റ്റണില്‍ ആരംഭിക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സരം നടത്തുന്നത്. കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല. ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നറാണ് ഡോം ബെസ്. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ മാഞ്ചസ്റ്ററിലാണ് നടക്കുക.
ഇംഗ്ലണ്ട്: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്ഡേഴ്സണ്, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ് , സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്്, ജോസ് ബട്ലര്, സാക്ക് ക്രാവ്ലി, ജോ ഡെന്‍ലി, ഒലി പോപ്പ്, ഡോം സിബ് ലി, ക്രിസ് വോക്സ്, മാര്ക്്് വുഡ്്. റിസര്‍വ് താരങ്ങള്‍: ജെയിംസ് ബ്രാസി, സാം കറന്, ബെന്‍ ഫോ്ക്സ്, ഡാന്‍ ലോറന്‍സ് , ജാക്ക് ലീച്ച്, സാക്വിബ് മെഹ് മൂദ്, ക്രെയ്ഗ് ഓവര്ട്ടണ്, ഒലി റോബിന്‍സണ്‍ , ഒലി സ്റ്റോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: