ചക്കരക്കല്ല്: ബിജെപി യോടുള്ള രാഷ്ട്രീയ വിരോധം കമ്മ്യൂണിസ്റ്റുകാരെയും കോൺഗ്രസ്സുകാരെയും രാഷ്ട്രത്തിന്റെ ഒറ്റുകാരാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി അഭിപ്രായപ്പെട്ടു. ബി ജെ പി ധർമ്മടം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കരക്കല്ലിൽ സംഘടിപ്പിച്ച ജനാധിപത്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പട്ടാളക്കാരെ ചൈന ആക്രമിച്ച് കൊലപ്പെടുത്തുമ്പോൾ പ്രതിഷേധം ഇന്ത്യയ്ക്കു നേരെ നടത്താനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് താല്പര്യം . അതാണ് യച്ചൂരിയുടെയും ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണണറായി വിജയന്റെയും പ്രതികരണത്തിൽ കാണാൻ സാധിക്കുന്നത്. എന്നും ദേശീയ മുന്നേറ്റത്തിന്റെ കൂടെ നിൽക്കാതെ ശത്രുരാജ്യങ്ങൾക്ക് ശക്തി പകരുന്ന നിലപാടാണ് ഇവരുടെത്.
കോൺഗ്രസ്സുകാർക്ക് ചൈനയിൽ നിന്നും ചാരിറ്റിയുടെ പേരിൽ പോലും ഫണ്ട് സ്വീകരിക്കാൻ മടിയില്ല. രാജീവ് ഗാന്ധി ഫൗണ്ടേഷന് ഫണ്ട് സ്വീകരിച്ചതിൽ രാജ്യദ്രോഹ കുറ്റമായി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ.പി.ഹരീഷ് ബാബു അധ്യക്ഷനായി. ജില്ലാ ട്രഷറർ യു.ടി. ജയന്തൻ സംസ്ഥാന കൗൺസിൽ അംഗങ്ങായ പി.ആർ. രാജൻ, ലക്ഷ്മണൻ മാച്ചേരി, യുവമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ കൈതപ്രം, മഹിള മോർച്ച ജില്ലാ സെക്രട്ടറി അഡ്വ: ജൂജി ദേവിദാസ് പ്രസംഗിച്ചു. എ.ജിനചന്ദ്രൻ സ്വാഗതവും എ.അനിൽകുമാർ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: