തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ പൂ ങ്കുന്നം സീതാറാം മില്ലില്‍ നി ന്ന് വിരമിച്ച തൊഴിലാളികളോട് മാനേജ്മെന്റിന്റെ അവഗണന. ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ലീവ് വിത്ത് വേജസ് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ഇതുവരെയും മുതിര്‍ന്ന പൗരന്മാരായ മുന്‍തൊ ഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. വളരെ തുച്ഛമായ വേതനത്തിന് 35 വര്‍ഷത്തിലേറെ പണിയെടുത്ത് 2017 മുതല്‍ വിരമിച്ച 42 തൊഴിലാളികള്‍ക്കാണ് ആനു കൂല്യങ്ങള്‍ നല്‍കാനുള്ളത്.
വിരമിച്ച തൊഴിലാളികളിലെല്ലാവരും സ്ഥാപനത്തിലെ അംഗീകൃത യൂണിയനുകളിലെ അംഗങ്ങളായ രുന്നു. 3 വര്‍ഷമായിട്ടും ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാത്ത വിഷയത്തില്‍ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി യൂണിയനുകള്‍ക്ക് മിണ്ടാട്ടമില്ല. 60 വയസ് കഴിഞ്ഞ തൊഴിലാളികളില്‍ എല്ലാവരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരാണ്. ഇതിനു പുറമേ ഹൃദയ ശസ്ത്രക്രിയ കഴി ഞ്ഞവരും കാന്‍സര്‍ രോഗിയുമുണ്ട്. ആനൂകൂല്യങ്ങള്‍ ലഭിക്കാനുള്ളവരില്‍ പൂങ്കുന്നം സ്വദേശി പി.എ മണി അടുത്തിടെ മരിച്ചു.
തൊഴിലാളികള്‍ക്കെല്ലാവര്‍ക്കും എന്‍പിഎന്‍എസ് (വെള്ള) റേഷന്‍ കാര്‍ഡുകളായതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ആനൂ കൂല്യങ്ങളും ലഭിക്കുന്നില്ല. ഭൂരിഭാഗം പേര്‍ക്കും ബാങ്കുകളി ലടക്കം കടബാധ്യതയുണ്ട്. പിഎഫിലേക്ക് തൊഴിലാളി വിഹിതവും മാനേജ്മെന്റ് വിഹിതവും അടക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കുടിശികയാണ്. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പിഎഫ് അക്കൗണ്ട് അവസാനിപ്പിച്ച് മുഴുവന്‍ സംഖ്യയും ലഭിച്ചിട്ടില്ല. സീതാറം മില്ലിന് 10 കോടി രൂപയോളം സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഈസംഖ്യയില്‍ നി ന്നെടുത്ത് വിരമിച്ച തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാവുന്നതാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ലക്ഷങ്ങള്‍ വിലയുള്ള മെഷീനു കള്‍ വാങ്ങി കൂട്ടുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. പുതിയതായി വാങ്ങുന്ന മെഷീനറികള്‍ പലകാരണത്താല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.
വിരമിച്ച് 3 വര്‍ഷങ്ങള്‍ കഴി ഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കാത്ത വിഷയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ജില്ലയിലെ മൂന്ന് മന്ത്രിമാര്‍, തൊ ഴില്‍ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയുമെടുത്തിട്ടില്ല. ഇതേ തുടര്‍ന്ന് ശാരീരിക അവശതകള്‍ക്കിടയിലും മരിക്കുന്നതിന് മുമ്പ് ആനുകൂല്യങ്ങള്‍ ലഭിക്കാനായി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്.
സമരത്തിന്റെ ആദ്യഘട്ടമായി വിരമിച്ച മുതിര്‍ന്ന തൊഴിലാളികള്‍ സീതാറാം മില്ലിന്റെ പടിക്കല്‍ സത്യഗ്രഹം അനുഷ്ഠിച്ചു. സംയുക്ത സമര സമിതി കണ്‍വീനര്‍ എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സമിതി അംഗം കെ.മോഹന്‍ദാസ് അധ്യക്ഷനായി. കൊറോണ മഹാമാരി പടര്‍ന്ന് പിടിച്ച സമയത്ത് വിരമിച്ച തൊഴിലാളികളുടെ ദുരിതാവസ്ഥ അറിഞ്ഞിട്ടും ആനൂകൂല്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ വൈകുകയാണെങ്കില്‍ രണ്ടാംഘട്ടത്തില്‍ സമരം ശക്തമാക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: