കൊല്ലം: ജില്ലാ ആശുപത്രിയില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആരോഗ്യകിരണം അട്ടിമറിക്കുന്നു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ലിംഗഭേദമെന്യേ സൗജന്യചികിത്സയും പരിശോധനകളും ഉറപ്പാക്കുന്ന പദ്ധതി ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രിയില്‍ പദ്ധതിപ്രകാരം ചികിത്സയ്ക്കെത്തിയ 17കാരിക്ക് ചികിത്സ നല്‍കാനാകില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ നിലപാടുകളും നിരാശാജനകമായിരുന്നു. സിപിഎം നിയന്ത്രിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം.
ആരോഗ്യകിരണം പദ്ധതിയില്‍ എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും സൗജന്യമാണ്. എന്നാല്‍ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പദ്ധതി നിഷേധിക്കുന്ന സമീപനമാണ് ജില്ലാ ആശുപത്രി അധികൃതരുടേത്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് അടക്കം പല പദ്ധതികളും അട്ടിമറിക്കുന്നതിന് പിന്നില്‍ സിപിഎമ്മുകാര്‍ ഉള്‍പ്പെട്ട ലോബിയാണെന്ന് സൂചനയുണ്ട്. പദ്ധതിപ്രകാരം സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുമ്പോഴും സിപിഎമ്മുകാര്‍ക്കും അവരുടെ പിണിയാളുകള്‍ക്കും ഇതേ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകുന്നുവെന്നാണ് സൂചന.
കര്‍ശനനടപടി സ്വീകരിക്കണം:എം.എസ്. ശ്യാംകുമാര്‍
കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആരോഗ്യകിരണ്‍ പദ്ധതി കൊല്ലംജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അട്ടിമറിക്കുന്നതെന്ന് ബിജെപി ദേശീയ സമിതിഅംഗം എം.എസ്. ശ്യാംകുമാര്‍. ഇതിനെതിരെ സമഗ്രമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകണമെന്നും എം.എസ്. ശ്യാംകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: