കോഴിക്കോട്: ജില്ലയില്‍ ഇന്നലെ അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15 പേര് രോഗമുക്തി നേടി.
വെസ്റ്റ്ഹില്‍ സ്വദേശിനി(32). ജൂണ്‍ 27 ന് ലണ്ടനില്‍ നിന്നു വിമാനമാര്‍ഗ്ഗം മുംബൈയിലെത്തി. അവിടെ നിന്നും വിമാനമാര്‍ഗ്ഗം ജൂണ്‍ 28 ന് കൊച്ചിയിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 29ന് സ്രവം പരിശോധനക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലാണ്. താമരശ്ശേരി സ്വദേശി (40). ജൂണ്‍ 29 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സ്രവം പരിശോധനയ്ക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
താമരശ്ശേരി സ്വദേശി (30). ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി.
വാണിമേല്‍ സ്വദേശി (42). ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി.
ഉണ്ണികുളം സ്വദേശി (36). ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി. അഞ്ചു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചേവരമ്പലം സ്വദേശിനികള്‍ (67, 24), ഒഞ്ചിയം സ്വദേശി (59), നരിപ്പറ്റ സ്വദേശി (26), കാവിലുംപാറ സ്വദേശി (50), രാമനാട്ടുകര സ്വദേശി (57), ചെലവൂര്‍ സ്വദേശി (52), തൊണ്ടയാട് സ്വദേശിനി (25), പയ്യോളി സ്വദേശി (46), ചോറോട് സ്വദേശി (46), ഒളവണ്ണ സ്വദേശി (58), മലപ്പുറം സ്വദേശികള്‍ (43, 48), വയനാട് സ്വദേശി (36), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി (25) എന്നിവര്‍ ഇന്നലെ രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: