മുട്ടം: മലങ്കര പെരുമറ്റം ജങ്ഷന് സമീപത്തുള്ള ട്രാന്‍സ്ഫോമര്‍ അപകട ഭീഷണിയാകുന്നതായി പരാതി. ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ ഓരോ ദിവസം കഴിയുന്തോറും റോഡിലേക്ക് ചാഞ്ഞ് വരുന്നതാണ് അപകടാവസ്ഥക്ക് കാരണം.
റോഡരികിലും സമീപത്തുള്ള പറമ്പിലുമായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെ നാല് വൈദ്യുതി പോസ്റ്റിലാണ് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്നത്. ചുറ്റും പ്രദര്ശങ്ങളിലേക്കുള്ള വൈദ്യുതി കടത്തി വിടുന്ന ലൈന്‍ കമ്പി വൈദ്യുതി പോസ്റ്റിന്റെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നതിന്റെ ഉറപ്പിലാണ് വലിയ അപകടം ഉണ്ടാകാത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു.
മഴ വെള്ളത്തില്‍ ചുറ്റിലുമുള്ള മണ്ണ് ഒലിച്ച് പോകുന്നതിനാല്‍ ഓരോ ദിവസം കഴിയുന്തോറും ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റ് കൂടുതലായി ചരിയുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: