വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ദശദിന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നു. ആദ്യദിന ധര്‍ണ്ണ സമരത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി നിര്‍വഹിച്ചു.
വെള്ളിയാമറ്റം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടക്കുന്നത്. ബിജെപി തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ. അബു, എന്‍. വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി ഗിരീഷ് പൂമാല, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം തട്ടക്കുഴ രവി, ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ മോഹന്‍, ജനറല്‍ സെക്രട്ടറി പി. പ്രമോദ്, യുവമോര്‍ച്ച തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണായി നിധിന്, എസ്ടി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. റെജി, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സനു പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: