കാസര്‍കോട്: കേരളത്തില്‍ ചികിത്സാ മേഖലയില്‍ പിന്നോക്കം നില്ക്കുന്ന കാസര്‍കോട് ജില്ലക്ക് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിക്കണമെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് വൈശാഖ് കൊട്ടോടി ആവശ്യപ്പെട്ടു. ഇന്നും എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജില്ലയാണ് കാസര്‍കോട്. നിരവധി ആളുകളാണ് മതിയായ ചികിത്സാ സൗകര്യങ്ങളും സ്പെഷ്യലൈസ് ഡോക്ടര്‍മാരുമില്ലാതെ ബുദ്ധിമുട്ടുന്നത്. ജില്ലയിലെ മുഴുവന്‍ ജനങ്ങളും വിദഗ്ധ ചികിത്സക്കായി മംഗ്ളൂരുവിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് കര്‍ണ്ണാടക അതിര്‍ത്തികള്‍ അടക്കപ്പെട്ടപ്പോള്‍ ജില്ലയിലെ നിരവധി ജീവനുകളാണ് നഷ്ടമായത്. ഇത്തരത്തില്‍ ചികിത്സാ മേഖലയില്‍ വളരെ പിന്നോക്കം നില്ക്കുന്ന ജില്ലക്ക് എയിംസ് അനുവദിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: