പേട്ട: കൊറോണ സമൂഹവ്യാപനത്തിന് തുടക്കമിട്ടതോടെ സര്‍ക്കാരിന്റെ നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും അനുവദിക്കാത്തവിധം നിയന്ത്രണങ്ങള്‍ ശക്തമാക്കുമ്പോള്‍ സമൂഹവ്യാപനം സര്‍ക്കാരിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കുമുണ്ടായ വീഴ്ചയാണെന്നതാണ് വസ്തുത.
ഏപ്രില്‍ 28 നാണ് കൊറോണ സ്ഥിരീകരിച്ച വര്‍ക്കല സ്വദേശി ബൈജുവും മണക്കാട് സ്വദേശിനി ഫാത്തിമ്മ ബീവിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും രോഗവിമുക്തരായി പടിയിറങ്ങുന്നത്. സമൂഹവ്യാപനത്തിന് യാതൊരു സാധ്യതയും ഇല്ലായെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്ന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പ്രവാസികളെ നാട്ടിലെത്തിച്ചതോടെ രോഗം സാമൂഹികമായി പടരുകയായിരുന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വ്യവസ്ഥയനുസ്സരിച്ച് നല്‍കേണ്ട നിരീക്ഷണ വീഴ്ചയാണ് രോഗം പടരുന്നതിന് സാധ്യതയൊരുക്കിയത്. 14 ദിവസത്തെ നിരീക്ഷണത്തിന് പകരം ഏഴ് ദിവസം നിരീക്ഷണം നടത്തി സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുന്ന സാഹചര്യമാണുണ്ടായത്. മാത്രവുമല്ല സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാകാന്‍ സാഹചര്യമുണ്ടെന്ന് അറിയിക്കുന്നവരെ അവരുടെ വീട്ടിലേക്ക് വിടുകയും ചെയ്തു. ഇങ്ങനെ വിട്ടവരില്‍ പലരും രോഗബാധിതരായിയെന്നതും ശ്രദ്ധേയമാണ്. മുട്ടത്തറ സ്വദേശി ഇതിനുദാഹരണമാണ്.
കൊറോണ ബാധിതനായി മരിച്ച മുന്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേശന്റെ മരണവും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്. കൃത്യമായ രോഗപരിശോധന നടത്താത്തതുകാരണം ഇയാളുടെ ബന്ധുക്കളുള്‍പ്പെടെ അനവധി പേരാണ് നിരീക്ഷണത്തിലേക്ക് മാറിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തവരുടെ പട്ടികയുണ്ടെന്നതും വസ്തുതയാണ്. പാര്‍ട്ടിക്കാരനായതുകൊണ്ടു മാത്രം ഇതുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറംലോകമറിഞ്ഞില്ല. ചെന്നൈയില്‍ നിന്നെത്തിയ രോഗബാധിതനായ കൈതമുക്ക് സ്വദേശിയെ പിടികൂടി ആശുപത്രിയിലെത്തിച്ചുവെന്ന പ്രചാരണവും പൊള്ളയായിരുന്നു. ഇയാള്‍ കൊറോണ ബാധിച്ച് മരിച്ച രമേശന്റെ സമീപവാസിയായിരുന്നു. ഇയാള്‍ ഖത്തറില്‍ നിന്നും ചെന്നൈയിലെത്തി കൊറോണയെ തുടര്‍ന്ന് ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും രോഗം ഭേദമാകാതെ വീട്ടില്‍ നിരീക്ഷണത്തിലാകാമെന്ന് കാണിച്ച് ഡിസ്ചാര്‍ജ് വാങ്ങി നാട്ടിലെത്തുകയായിരുന്നു. വിമാനമാര്‍ഗം എത്തിയ ഇയാള്‍ രോഗവിവരം വിമാനത്താവളത്തില്‍ അറിയിക്കാതെ വഞ്ചിയൂരിലെ വീട്ടിലെ സഹോദരങ്ങളുമായും മറ്റ് ബന്ധുക്കളുള്‍പ്പെടെയുള്ളവരുമായും സമ്പര്‍ക്കം പുലര്‍ത്തിയതായിട്ടാണ് വിവരം. കുടുംബപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ ഇയാള്‍ക്ക് രോഗാവസ്ഥ ഉണ്ടായിരിക്കെ വിമാനമാര്‍ഗം എങ്ങനെ തിരുവനന്തപുരത്ത് എത്താന്‍ സാധിച്ചുവെന്നതും ഇതിനുള്ള സര്‍ക്കാരിന്റെ അനുമതി എങ്ങനെ ലഭിച്ചുവെന്നതും ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: