ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. എസ്എന്‍ കോളജ് ഫണ്ട് തിരിമറി കേസ് രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാനായി കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയിരിക്കുന്നത്.
എസ്എന്‍ കേളജ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ഫണ്ട് വകമാറ്റിയ കേസില്‍ വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നാണ് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണം ഹൈക്കോടതിയുടെ നേതൃത്വത്തില്‍ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ തുടര്‍ നടപടികള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കോടതിഅലക്ഷ്യത്തിന് ക്രൈംബ്രാഞ്ചിനെതിരെ നേരത്തെ തന്നെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: