പാലക്കാട്: കൊറോണയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ശാരീരിക അകലം പാലിക്കാത്ത സ്ഥാപനങ്ങളില്‍ അസി. കളക്ടറും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ജില്ലാ കോഡിനേറ്ററുമായ ഡി. ധര്‍മലശ്രീയും ജില്ലാ ഫയര്‍ഫോഴ്സ് മേധാവി അരുണ്‍ ഭാസക്കറും സംഘവും സംയുക്ത പരിശോധന നടത്തി.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, മൂന്ന് ഹോട്ടലുകള്‍, ബേക്കറി, ബാഡ്മിന്റണ്‍ കോര്‍ട്ട്, മെഡിക്കല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. തുടര്‍ പരിശോധനയില്‍ നിര്‍ദേശ ലംഘനം ആവര്‍ത്തിച്ചാല്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്ഥാപനയുടമകള്‍ക്ക് അറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: