തിരുവനന്തപുരം: 4500 കോടിക്ക് 3000 വൈദ്യുത ബസ് നിര്‍മ്മിക്കാനുള്ള ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറുകളില്‍ അടിമുടി അഴമിതി. സാധ്യതാപഠനത്തിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് പിണറായി സര്‍ക്കാര്‍ കരാര്‍ നല്‍കിയത് ബസ് നിര്‍മ്മിക്കാന്‍ സ്വിറ്റ്സര് ലന്‍ഡ് ആസ്ഥാനമായ ഹെസ്സ്(എച്ച്ഇഎസ്എസ്)നിര്‍മ്മാണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടശേഷം. സാധ്യതാപഠനത്തിന് കരാര്‍ നല്‍കും മുമ്പേ ബസ് നിര്‍മ്മിക്കാനുള്ള കരാറില്‍ ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ഒപ്പിട്ടതിനുംതെളിവുകള് പുറത്ത്.
സാധ്യതാ പഠനം നടത്താന്‍ 2019 ആഗസ്റ്റ് 17നാണ് ലണ്ടന്‍ ആസ്ഥനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായി സര്‍ക്കാരിന് നല്‍കിയത്. സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രണ്ടു വര്‍ഷത്തേക്കുള്ള നിരോധനം നിലനില്‍ക്കെയാണ് പിണറായി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സത്യം കുംഭകോണം, വിജയമല്യയുടെ നേതൃത്വത്തില്‍ നടന്ന് യുണൈറ്റഡ് സ്പിരിറ്റ് സ്കാം, നോക്കിയാ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറെന്നും ആരോപണം ഉണ്ട്.
ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിനും രണ്ട് മാസം മുമ്പേ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഹെസ്സ്എന്ന വൈദ്യുത ബസ് നിര്‍മ്മാണ കമ്പനിയുമായി 2019 ജൂണ്‍ 29ന് കരാര്‍ ഒപ്പിട്ടതിന്റെ രേഖകള്‍ ജന്മഭൂമിക്ക് ലഭിച്ചു. ഗതാഗത സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ കരാറില്‍ ഒപ്പിടുന്ന ചിത്രം സഹിതം ഹെസ് ഏജിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെസ്സ്സിഇഒ അലക്സ് നെയ്ഫ്, കന്റോണല്‍ കൗണ്‍സിലര്‍ സൂസന് വോണ്‍ സൂരി എന്നിവരും ജ്യോതിലാലും ചേര്‍ന്ന് ഒപ്പിടുന്ന ചിത്രം ആണ് വെബ്സൈറ്റില്‍ ഉള്ളത്.
‘ഇന്ത്യയില്‍ ഹെസ് ചുവടുറപ്പിക്കുന്നു’ എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ 2025 ല്‍ 3000 ബസുകള്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും പറയുന്നു. 2019 സെപ്തംബര്‍ നാലിനാണ്കമ്പനി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: