തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ടിവിയെത്തിയെങ്കിലും വൈദ്യൂതിയില്ലാത്തതിനാല്‍ പഠിക്കുവാന്‍ വഴി കാണാതെ കുട്ടികള്‍ ഇരുട്ടില്‍ തപ്പുന്നു. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ അഞ്ച് വീ’ടുകളിലെ ഏഴോളം വിദ്യാര്‍ത്ഥികളാണ് വൈദ്യുതിയും, അടച്ചുറപ്പുള്ളൊരു വീടുമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. സേവാഭാരതിയുടേയും മറ്റു സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ സ്കൂള്‍ കേന്ദ്രീകരിച്ചു നടത്തിയ ശ്രമ ഫലമായി മുപ്പതോളം ടിവികളാണ് കോടശ്ശേരി പഞ്ചായത്തില്‍ വിതരണം നടത്തിയത്. എന്നാല്‍ അഞ്ച് വീടുകളില്‍ ഇപ്പോഴും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്്.
ഇന്നസെന്റ് എംപിയുടെ കാലത്ത് ആദര്‍ശ ഗ്രാമമായി കോടശ്ശേരി പഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ പഠിക്കാന്‍ വഴി കാണാതെ കുട്ടികള്‍ ബുദ്ധിമുട്ടിലായിരുന്നു. കുണ്ടുകുഴിപ്പാടം സ്കൂളിലും, ചായ്പ്പന്‍കുഴി ഹയര്‍ സെക്കന്ററി സ്ക്കൂളിലുമായിട്ടാണ് കുട്ടികള്‍ പഠിക്കുന്നത്. രണ്ടുകൈ മലയന്‍വീട്ടില്‍ സുരേഷിന്റേയും സ്വപ്നയുടേയും മകള്‍ അഞ്ജലി, ബിജു – ഷിജി ദമ്പതികളുടെ മക്കളായ സേതുലക്ഷ്മി, ആര്യലക്ഷമി, ആദി ലക്ഷമി, രണ്ടുകൈ തുണ്ടുകാട് കുട്ടപ്പന്റെ മകന് ഉദയകുമാര്‍, ചായ്പ്പന്‍കുഴി മലയന്‍വീട്ടില്‍ രാഹുല്‍ എം. എസ്, തുണ്ടുകാട് പാലത്തിരിക്കല് സന്തോഷിന്റെ മകന് അതുല്‍ കൃഷ്ണ എന്നിവരുടെ വീടുകളിലാണ് വൈദ്യുതി ഇല്ലാതെ പഠനം നടത്തുാവന് ബുദ്ധിമുട്ടുന്നത്.
വീടുകള്‍ എന്ന് പറയുവാന്‍പോലും പറ്റാത്ത വിധം വെറും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വശങ്ങളും, മേല്‍ക്കൂരയും മറച്ചാണ് ഈ കുട്ടികള്‍ അന്തിയുറങ്ങുന്നത്. വൈദ്യുതി നല്കുവാന് താല്‍ക്കാലികമായി അഞ്ചടിയോളം ഉയരത്തില്‍ ഒരു ചെറിയ ഭിത്തി നിര്‍മ്മിച്ച് വൈദ്യുതി കണക്ഷന് നല്കുവാന് വേണ്ട സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഒരു വീടിന് ഏകദേശം 5000 ത്തോളം രൂപ വേണം. ഈ പണം സേവാഭാരതിയുടെയും, കോടശ്ശേരി ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ കണ്ടെത്തി വൈദ്യുതി നല്കുവാനുളള ശ്രമത്തിലാണ് പഞ്ചായത്ത് സമിതി പ്രസിഡന്റ് സുകു പാപ്പാരിയും ജനറല്‍ സെക്രട്ടറി സനേഷും.
അത്യാവശ്യമല്ലാത്ത പാലങ്ങളും, റോഡുകളും, കെട്ടിടങ്ങളും പണിയാന്‍ തിരക്ക് കൂട്ടുന്ന ജനപ്രതിനിധികള്‍ കയറിക്കിടക്കുവാന്‍ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്കുവാന് തയ്യറായിരുന്നെങ്കിലെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്്. കോടശ്ശേരി പഞ്ചായത്തില്‍ ഇരുന്നൂറിലധികം വീടുകളാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ അന്‍പതോളം വീടുകളാണ് പണി തുടങ്ങിയിരിക്കുന്നത്. ബാക്കി വീടുകള്‍ക്ക് എന്ത് ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: