വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കണ്ണംകോട് റീനയ്ക്കും അമ്മ വിജയമ്മക്കും ഇനി മഴ വരുമ്പോള്‍ പേടിക്കാതെ കിടക്കാം. ഒരു മഴപെയ്താല്‍ മുട്ടൊപ്പം വെള്ളത്തില്‍ കിടന്നു ദുരിതത്തിലാകുന്ന റീനയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ കണ്ട് മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറി കണ്ണംകോട് ഷൈലജയുടെ നേതൃത്വത്തില്‍ മറ്റംഗങ്ങളുടെ സഹായത്തോടെ വീട് പണിതു കൊടുക്കുകയായിരുന്നു.
വീടിന്റെ താക്കോല്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് കൈമാറി. സംസ്ഥാനസമിതിയംഗം മലയിന്‍കീഴ് രാധാകൃഷ്ണന്, ബിജെപി വാമനപുരം മണ്ഡലം പ്രസിഡന്റ് എസ്.ആര്. രജികുമാര്‍, ആര്.ആര്. ഷാജി, കീഴായിക്കോണം ഭാസി, വെമ്പായം ദാസ്, മാമൂട് മധു, ചന്തു വെഞ്ഞാറമൂട്, പ്രതീഷ്, മോഹനന് കീഴായിക്കോണം, ഇന്ദിരാചന്ദ്രന്, എല്‍.ജി. ബീന, ഇ.വി. ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു. വീട് പണിയുന്നതിനായി നേതൃത്വം കൊടുത്ത ഷൈലജയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: