കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയമായ ജില്ലാ ആശുപത്രിയിലേക്കെത്താന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പെടാപ്പാട് ലോക്ക് ഡൗണ്‍ സൃഷ്ടിച്ച വറുതിക്കിടയിലും രോഗികള്‍ക്ക് ആശുപത്രിയിലെത്താന്‍ വലിയ തുക നല്‍കേണ്ട സാഹചര്യമാണുള്ളത്. ലോക്ക് ഡൗണിനു മുമ്പ് പതിനഞ്ചോളം ബസുകള്‍ ജില്ലാ ആശുപത്രി വഴി സര്‍വ്വീസ് നടത്തിയിരുന്നു.
ഇപ്പോഴിത് ഒരു മിനി ബസിലൊതുങ്ങിയിരിക്കുകയാണ്. ഇതുതന്നെ മിക്ക സമയത്തും പണിമുടക്കുന്നു. ഓട്ടോ പിടിച്ചു പോകാന്‍ അലാമിപ്പള്ളിക്ക് 30 രൂപയും പുതിയകോട്ടയ്ക്ക് 50 രൂപയും നല്‍കണം. കോട്ടച്ചേരിയിലെത്തണമെങ്കില് 60 രൂപ നല്‍കണം.
മലയോര മേഖലയില്‍ നിന്നുള്ള ബസില്‍ കാഞ്ഞങ്ങാടെത്തുന്ന ഒരാള്‍ക്ക് ആശുപത്രിയിലെത്താന്‍ 60 രൂപ നല്‍കേണ്ട സ്ഥിതിയാണ്. യാത്രക്കാരെ വിളിച്ചു കയറ്റുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം രാവിലെ ജില്ലാ ആശുപത്രി പരിസരത്ത് മിനി ബസ് ജീവനക്കാരും ഓട്ടോ െ്രെഡവര്‍മാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
എട്ടു രൂപ കൊണ്ട് ബസില്‍ കാഞ്ഞങ്ങാടെത്താന്‍ കഴിയുമെന്നിരിക്കെയാണ് ബസ് ഇല്ലാത്ത അവസരം ഓട്ടോക്കാര് മുതലെടുക്കുന്നത് ഇതോടൊപ്പം കാഞ്ഞങ്ങാടിന്റെ ഉള്‍പ്രദേശങ്ങളിലേക്കും ആവശ്യത്തിന് ബസ് സര്‍വ്വീസുകളില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: