കുറ്റ്യാടി: ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ചൈനീസ് കടന്നുകയറ്റത്തിനെതിരെയും കോണ്‍ഗ്രസ്, സിപിഎം ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി കുറ്റ്യാടി മണ്ഡലം കമ്മറ്റി തിരുവള്ളൂരില്‍ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രജീഷ് മങ്ങിന്കൈ അദ്ധ്യക്ഷനായി. ഭരതന്, ഗോപാലന്, കെ.കെ. മോഹനന്, ഉണ്ണി ചാലില്‍, ശ്രീവത്സന്‍ പുത്തൂര്‍, പി.ടി. സുരേന്ദ്രന്, പാറപുറത്തു പദ്മനാഭന്, കോരമ്പത്ത് സോമന് തുടങ്ങിയവര്‍ സംസാരിച്ചു.
കായണ്ണബസാറില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ബാലുശ്ശേരി മണ്ഡലം ഉപാദ്ധ്യക്ഷന്‍ രാജേന്ദ്രന് കുളങ്ങര ഉദ്ഘാടനം ചെയ്തു. കെ.കെ. ശിവദാസന്‍, ജയപ്രകാശ് കായണ്ണ, എന്‍. ചോയി, വിപിന്‍ കായണ്ണ, സി.ടി. ഷിബു, പി.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
ബിജെപി കോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി കൂട്ടാലിടയില്‍ നടത്തിയ പ്രതിഷേധ ജ്വാല ബിജെപി സംസ്ഥന കൗണ്‍സില്‍ അംഗം രാജേഷ് കായണ്ണ ഉദ്ഘാടനം ചെയ്തു. എന്‍.ആര്. ശ്രീജിത്ത്, എസ്.എല്‍. കിഷോര്‍കുമാര്‍, സജി പാറക്കല്‍, ഉണ്ണികൃഷ്ണന് പൊന്നൂര്, ശ്രീരാജ്. ഐ.എസ്, അരുണ്‍ വി.കെ, രാകേഷ് പുതിയോത്ത്, ഷാജു കാഞ്ഞാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
ബിജെപി പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് ഉദ്ഘാടനം ചെയ്തു. കെ. നിത്യാനന്ദന്, രാജീവ് ചാത്തമ്പത്ത്, ബിജു കല്ലട, രാധാകൃഷ്ണന്, എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്: യുവമോര്‍ച്ച കളരിക്കണ്ടി ഏരിയ വരട്ട്യാക് വച്ച് ചൈനീസ് പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അരുണ്‍ജിത്, ചോലക്കല്‍ സൂരജ്, വിപിന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: