പാലക്കാട്: കഴിഞ്ഞദിവസം പറളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണായി.
16നാണ് ഇവര്‍ ജോലിക്ക് പ്രവേശിച്ചത്. കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവെപ്പില്‍ ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. സ്രവം കൊറോണ പരിശോധനക്ക് കൊടുത്ത ശേഷമാണ് ഇവര്‍ പ്രതിരോധകുത്തിവെപ്പില്‍ പങ്കെടുത്തത്. നിലവില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്.
22നാണ് തൊണ്ട വേദനയെ തുടര്‍ന്ന് കൊറോണ പരിശോധനക്കായി സ്രവം നല്കിയ ശേഷവും ഇവര്‍ ഫീല്‍ഡ് വര്‍ക്കിലും, കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവെപ്പിലും ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ 17, 24 തീയതികളിലായി ഏഴു കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി, സ്രവം പരിശോധനക്ക് കൊടുത്ത ആരോഗ്യ പ്രവര്‍ത്തകയെ വീണ്ടും ജോലി ചെയ്യിപ്പിച്ചതിലൂടെ ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രദേശവാസികളും ആശങ്കയിലാണ്.
ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടിക ലോ റിസ്ക് , ഹൈ റിസ്ക് എന്നീ ക്രമത്തില്‍ തയ്യാറാക്കിയിട്ടുണ്ട്, കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോകണം. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: