ന്യൂദല്‍ഹി : ലോക്ഡൗണ്‍ കാലത്തെ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍ അടക്കം നിരവധി ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതോടെയാണ് അവസരം പ്രയോജനപ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സ്ഥിരം യാത്രക്കാരും ട്രെയിന്‍ സര്‍വ്വീസുകളിലും കാര്യമായ കുറവുണ്ടായത് ഈ ജോലികള്‍ വേഗത്തിലാക്കാന്‍ സഹായിച്ചുവെന്ന് റെയില്‍വെ അറിയിച്ചു. വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാനാവാതിരുന്ന ജോലികളും ഈ മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിച്ചതായി റെയില്‍വേ അറിയിച്ചു.
സര്‍വ്വീസുകളില്‍ മുടക്കം വരാതിരിക്കാനും യാത്രക്കാര്‍ക്ക് തടസം നേരിടാതിരിക്കാനുമായാണ് ഈ ജോലികള്‍ നീട്ടിവെച്ചിരുന്നത്. 82 പാലങ്ങളുടെ പുനരുദ്ധാരണം, 48 സബ് വേകള്‍, 16 ഫുട് ഓവര്‍ ബ്രിഡ്ജുകളുടെ ബലപ്പെടുത്തല്‍, പഴയ ഫുട്ഓവര്‍ ബ്രിഡ്ജുകളുടെ നീക്കം ചെയ്യല്‍, റോഡ് ഓവര്‍ ബ്രിഡ്ജുകള്‍, അഞ്ച് യാര്‍ഡുകളുടെ നവീകരണം, 26 പദ്ധതികളുടെ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയാക്കി. ചെന്നൈ ഡിവിഷനിലെ ജോലാര്‍ പേട്ടിലെ യാര്‍ഡ് നവീകരണം, ലുധിയാനയിലെ 135 മീറ്റര്‍ നീളമുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് പൊളിച്ച് മാറ്റല്‍, തുംഗ നദിക്ക് കുറുകെയുള്ള പാലം ബലപ്പെടുത്തല്‍ എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: