കണ്ണൂര്‍: കോവിഡ് ബാധിച്ചു മരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടിയ എക്സൈസ് െ്രെഡവറുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ 18ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍വെച്ച് മരണപ്പെട്ട പടിയൂര്‍ ബ്ലാത്തൂരിലെ കെ.പി. സുനിലി(28)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് വിവാദം ശക്തമാകുന്നത്. സുനിലിന്റെ മൃതദേഹത്തില്‍ നിന്നെടുത്ത സ്രവത്തിന്റെ പരിശോധനയില്‍ കൊവിഡ് നെഗറ്റീവാണെന്നു തെളിഞ്ഞതോടെയാണ് സംഭവത്തിലെ ദുരൂഹത വര്‍ധിച്ചത്. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത സുനില്‍കുമാറിന്റെ മരണകാരണം ചികിത്സാപിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം ഇതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സഹോദരന് പരാതി നല്‍കിയിരുന്നു.
ഇതോടെ സുനില്‍ സഹോദരനയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നതുപോലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്. അഡ്മിറ്റായി രണ്ടു ദിവസമായിട്ടും തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് സുനില്‍കുമാര്‍ സഹോദരന് കെ.പി. സുമേഷിന് അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഞാനിവിടെ കിടന്നുചാകും എനിക്കിവിടെ നിന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും എന്നെ ഇവിടെ നിന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നായിരുന്നു സുനില്‍ കുമാര്‍ സഹോദരനയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്. മരണത്തിന് മുമ്പ് നടത്തിയ പരിശോധനയില്‍ സുനിലിന് കോവിഡ് ബാധയുളളതായി കണ്ണുര്‍ മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മരണാനന്തരമെടുത്ത പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
സുനിലിന് രോഗം ബാധിച്ചിരുന്നു എന്ന് പ്രഖ്യാപിച്ചപ്പോഴും അത് എവിടെ നിന്നാണെന്ന് ആരോഗ്യ വകുപ്പിന് കണ്ടെത്താനായിരുന്നില്ല. പനിയും ശ്വാസതടസവും മൂലം സുനിലിനെ കണ്ണൂര്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മരണസമയത്ത് സുനിലിന് കോവിഡ് ബാധിച്ചിട്ടില്ലെന്ന പരിശോധനാ ഫലം ആരോഗ്യ വകുപ്പിനെയും കണ്ണുര്‍ മെഡിക്കല്‍ കോളേജ് അധികൃതരെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: