റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ബാഹയിലെ അല്‍മന്തഖ് ഗവര്‍ണറേറ്റിലെ ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നില മോശമായതിനാല്‍ അല്‍ബാഹ സിറ്റിയിലുള്ള കിങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അണുബാധയുടെ കൃത്യമായ ഉറവിടം അറിവായിട്ടില്ല. കൊവിഡ് ആണോ എന്നറിയുവാന്‍ ലാബ്ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം പോസിറ്റീവാണെന്ന് ബോദ്ധ്യമായത്. ഗവര്‍ണര്‍ക്ക് പുറമെ അദ്ദേഹത്തിന്റെ മാതാവിനും പിതാവിനും സഹോദരനും രണ്ട് സഹോദരിമാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി ഫീല്‍ഡ് സന്ദര്‍ശനങ്ങളും പര്യടനങ്ങളും മുഹമ്മദ് അല്‍ ഫായിസ് നടത്തിയിരുന്നു.ഇതിനിടയിലാണ് രോഗബാധ ഉണ്ടായതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: