കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി. വി അറിയിച്ചു.നാദാപുരം സ്വദേശി (53) ജൂണ്‍ 19 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
ചെക്യാട് സ്വദേശി (44) ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചെക്യാട് സ്വദേശി(52) ജൂണ്‍ 23ന് വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കോഴിക്കോടെത്തി. വളയം സ്വദേശി(67) ജൂണ്‍ 15ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കൊച്ചിയിലെത്തിയ ശേഷം സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
കൂരാച്ചുണ്ട് സ്വദേശിനികളായ അമ്മയും മകളും (26, 4) ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരില്‍ എത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടഞ്ചേരി സ്വദേശി (33) ജൂണ്‍ 4 ന് ഇറ്റലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം ചെന്നൈയില്‍ എത്തി. ജൂണ്‍ 4 മുതല്‍ 15 വരെ ചെന്നൈയില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 15ന് വിമാനത്തില്‍ കൊച്ചിയിലെത്തി. തുടര്‍ന്ന് ടാക്സിയില്‍ കോടഞ്ചേരിയിലെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശികള്‍ (46, 6), ഏറാമല സ്വദേശി (28), അത്തോളി സ്വദേശി (36), പെരുവയല്‍ സ്വദേശി (51), കാവിലുംപാറ സ്വദേശി(55), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊടുവളളി സ്വദേശി (വിദ്യാര്‍ത്ഥി 16), ഉണ്ണികുളം സ്വദേശി (29), കടലുണ്ടി സ്വദേശി (29), ഓമശ്ശേരി സ്വദേശി (56) എന്നിവര്‍ രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: