തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ അഴിമതിയും, ക്രമക്കേടുകളും, സ്വജനപക്ഷപാദവും കഴിഞ്ഞ നാല് വര്‍ഷങ്ങളായി നല്ല നിലയില്‍ കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്. കരാര്‍ നല്കല്, നിര്‍മ്മാണം, സംരക്ഷണം എന്നിവയിലെല്ലാം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെത് ആപേക്ഷികമായി മാത്രമെ ശരിയെന്ന് പറയാനാകൂ.’വികസനത്തിന്റെ പേരിലെ പകല്‍ കൊള്ള’ എന്ന ജന്മഭൂമി മുഖപ്രസംഗത്തോടുള്ള മറുപടിയായി മന്ത്രി പറഞ്ഞു. ജന്മഭൂമി എന്നും വായിക്കാറുണ്ടെന്നു പറഞ്ഞ മന്ത്രി, 200 ല്‍ പരം എഞ്ചിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍, ഭരണവിഭാഗം ജീവനക്കാര്‍ എന്നിവരെ എന്റെ വകുപ്പ് അഴിമതി, ക്രമക്കേട്, ഉത്തരവാദിത്വരാഹിത്വം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ സസ്പെന്റ് ചെയ്തിട്ടണ്ടെന്നും അറിയിച്ചു.
മന്ത്രിയുടെ മറുപടിയുടെ പൂര്‍ണ്ണ രൂപം
പ്രിയപ്പെട്ട പത്രാധിപര്‍,
‘വികസനത്തിന്റെ പേരിലെ പകല്‍ കൊള്ള’ എന്ന തലക്കെട്ടിലുള്ള ജൂണ്‍ 23-ാം തീയതിയിലെ മുഖപ്രസംഗം വായിച്ചു. ഞാന്‍ ജന്മഭൂമി എന്നും വായിക്കാറുണ്ട്. ‘വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ റോഡ്, കെട്ടിട നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം എന്നീ സര്‍ക്കാര്‍ മേഘലകളിലെ പൊതുനിര്‍മ്മാണ പദ്ധതികളിലെ കരാര്‍ നല്കല്, നിര്‍മ്മാണം, സംരക്ഷണം എന്നിവയിലെല്ലാം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് പകല്‍ പോലെ വ്യക്തമാണ്.’ എന്ന പ്രസ്താവന ആപേക്ഷികമായി മാത്രമെ ശരിയെന്ന് പറയാനാകൂ. കരാര്‍ എല്ലാം സാങ്കേതിക സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ നല്‍കുന്നത്. അതായത് പ്രൈസ് സോഫ്റ്റ്വെയിറില് കൂടി. അതിനകത്ത് കൈകടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. കൈകടത്തിയാല്‍ അത് പരസ്യമാകും നടപടിയുണ്ടാകും.
മുഖപ്രസംഗത്തില്‍ പറയുന്ന പാലാരിവട്ടം പാലം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതാണ്. പാലത്തില്‍ ക്രമക്കേട് ഉണ്ട് എന്ന വിവരം വെളിയില്‍ വന്നയുടന്‍ ഞാന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ബഹു: മുഖ്യമന്ത്രി അത് അംഗീകരിച്ച് അന്തിമ ഉത്തരവ് ഇറക്കുകയും ചെയ്തു. ബഹു: ഹൈക്കോടതിയുടെ ഏകാംഗം ബെഞ്ചിന്റെ ത്രിപ്തികരമല്ലാത്ത വിധി വന്നപ്പോള്‍ ബഹു: സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
200 ല്‍ പരം എഞ്ചിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍, ഭരണവിഭാഗം ജീവനക്കാര്‍ എന്നിവരെ എന്റെ വകുപ്പ് അഴിമതി, ക്രമക്കേട്, ഉത്തരവാദിത്വരാഹിത്വം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് ചീഫ് എഞ്ചിനീയറും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 95% ശതമാനം പേരും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേടുകള്‍ കാട്ടിയതിന്റെ പേരിലുള്ള അന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിക്ക് വിധേയരായിട്ടുള്ളത്.
100% കുറ്റം ഇല്ലാതായിട്ടില്ലെങ്കിലും വലിയ തോതില്‍ അഴിമതിയും, ക്രമക്കേടുകളും, സ്വജനപക്ഷപാദവും കഴിഞ്ഞ നാല് വര്‍ഷങ്ങളായി നല്ല നിലയില്‍ കുറഞ്ഞിട്ടുണ്ട്. നല്ല പൊതുജനാഭിപ്രായം ഉണ്ടായിട്ടുണ്ട്. 92.02 ശതമാനം പൊതുമരാമത്ത് റോഡുകള്‍ ഇപ്പോള്‍ യാത്രാ യോഗ്യമാണെന്ന് റോഡ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ബാക്കിയുള്ള 8 ശതമാനത്തോളം റോഡുകള്‍ പലവിധം നിര്‍മ്മാണ പദ്ധതികളില്‍ പെട്ട് കിടക്കുകയാണ്. റോഡുകള്‍ ഇപ്പോള്‍ കാണാന്‍ ഭംഗിയുള്ളതും പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് ഉന്നത നിലവാരത്തിലുമാണ്. യാത്ര ചെയ്യുന്നവര്‍ക്ക് അത് അറിയാവുന്നതാണ്. അതിനാണ് അഴിമതിക്ക് എതിരായ നടപടി ശക്തിപ്പെടുത്തിയിട്ടുള്ളതെന്ന് സദയം ചൂണ്ടികാണിച്ച് കൊള്ളട്ടെ.. ഇത് കൂടി ഉള്‍ക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വാസപൂര്‍വ്വം
താങ്കളുടെ
ജി.സുധാകരന്
പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: