മാനന്തവാടി: മാനന്തവാടി നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍കഥയാകുന്നു. വേനലിലും മഴയത്തും നിറഞ്ഞ് പൊട്ടി ഒഴുകുകയാണ് മാനന്തവാടി നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍. പഴക്കം ചെന്ന പൈപ്പുകളായത് കൊണ്ടാണ് പൈപ്പുകള്‍ പൊട്ടുന്നത് ന്യായം പറഞ്ഞ് കൈകഴുകുകയാണ് വാട്ടര്‍ അതോറിട്ടി വകുപ്പ് അധികൃതര്‍.
മാനന്തവാടി നഗരത്തിലെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴായി പോകുന്നത് ഇന്നും ഇന്നലെയും ഒന്നുമല്ല അതിന് മാസങ്ങളുടെയും വര്‍ഷങ്ങളുടെയും പഴക്കമുണ്ട്. മഴയത്തും വെയിലത്തും ഒരുപോലെ പൊട്ടി ഒഴുകുന്ന കാഴ്ചയാണ്. സംഘടനകളും രാഷ്ടീയ പാര്‍ട്ടികളും പലപ്പോഴായി സമരങ്ങള്‍ നടത്താറുണ്ട് സമരം നടക്കുമ്പോള്‍ പിറ്റെ ദിവസം വന്ന് പൈപ്പ് നന്നാക്കുമെങ്കിലും മൂന്നാം ദിവസം അതാ പിന്നെയും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവും അതാണ് മാനന്തവാടി നഗരത്തിലെ വാട്ടര്‍ അതോറിട്ടിയുടെ അവസ്ഥ.
വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാണ് ഇങ്ങനെ വെള്ളം പൊട്ടി ഒഴുകുന്നത്. പത്ര ദൃശ്യമാധ്യമങ്ങളില്‍ ഇത് സംബദ്ധിച്ച് വാര്‍ത്തകള്‍ വന്നിട്ടുമുണ്ട് ജനപ്രതിനിധികള്‍ ദിവസവും ചീറി പാഞ്ഞ് പോകുമ്പോള്‍ ഇത്തരം കുടിവെള്ളം പാഴാവുന്നത് കാണാറുണ്ടെങ്കിലും അവര്‍ക്കും ഒരു അനക്കവുമില്ല. അത് കൊണ്ട് തന്നെ ദുരിതം പേറുന്നത് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും പൊതുജനവുമാണ്. പൈപ്പുകള്‍ പഴക്കം ചെന്നതുകൊണ്ടാണ് പൊട്ടി പോകുന്നതെന്നാണ് വാട്ടര്‍ അതോറിട്ടി അധികതര്‍ പറയുന്നത്. എന്നാല്‍ പിന്നെ പഴയത് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമോ അതുമില്ല. ഫലത്തില്‍ ഇത്തരം കാഴ്ചകള്‍ കണ്ട് മടുക്കുക തന്നെയാണ് പൊതുജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: