കോഴിക്കോട്: കോവിഡ് പടര്‍ന്നു പിടിക്കുമ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ യോഗങ്ങള്‍ തകൃതി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളാണ് ഓണ്‍ലൈന്‍ യോഗങ്ങള്‍ ഒഴിവാക്കി നേരിട്ട് നടത്തുന്നത്. യോഗങ്ങള്‍ നടത്താന്‍ മത്സരിക്കുന്നതില്‍ മുമ്പന്‍ തദ്ദേശസ്വയംഭരണ വകുപ്പാണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം എന്ന വ്യാഖ്യാനം ഉണ്ടെങ്കിലും വാസ്തവത്തില്‍ സംഭവിക്കുന്നത് മറിച്ചാണ്.
ജനശ്രദ്ധ ഒഴിവാക്കാന്‍ പലയിടത്തും ഇടുങ്ങിയ ഓഫീസ് മുറികളിലാണ് യോഗം നടക്കുന്നത്. സാമുഹിക അകലം പാലിക്കാതെ ജീവനക്കാര്‍ തിങ്ങിക്കൂടി, ചിലപ്പോള്‍ മാസ്ക് പോലും ധരിക്കാതെയാണ് യോഗങ്ങള്‍ നടക്കുന്നത്. ഉന്നതതലത്തില്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നതിനാല്‍ വൈറസ് വ്യാപന ഭീതി മറന്നും ജീവനക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
ത്രിതല പഞ്ചായത്തുകളില്‍, നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തിയുള്ള യോഗങ്ങള്‍ ആണ് പൊടിപൊടിക്കുന്നത്. വിവിധ തട്ടിലുള്ള അവലോകനയോഗങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമാണ്. ചെറിയ മുറികളില്‍ നടക്കുന്ന യോഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. വൈറസ് വ്യാപന സാധ്യത വലിയ തോതില്‍ ആണ് ഇത്തരം യോഗങ്ങള്‍ മൂലം ഉണ്ടാകുന്നത്.
കോവിഡ് പടര്‍ന്നു പിടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍ ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് വകുപ്പ് തലവന്മാര് ഓണ്‍ ലൈന്‍ മീറ്റിംഗ് ഒഴിവാക്കി നേരിട്ട് നടത്താന്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: