മൂവാറ്റുപുഴ: കര്‍ഷകനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു. ദേവികുളം റെയ്ഞ്ച് ഓഫീസര്‍ വി.എസ്. സിനിലിനെയാണ് റിമാന്റ് ചെയ്തത്. ഏലം തോട്ടത്തിലെ മരച്ചില്ല മുറിച്ചുമാറ്റാന്‍ അനുമതി തേടി ദേവികുളം സ്വദേശിയായ കര്ഷകന് റെയ്ഞ്ച് ഓഫീസറായ വി.എസ്. സിനിലിനെ സമീപിച്ചു. എന്നാല്‍ ഇയാള്‍ കര്‍ഷകനില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന് പറഞ്ഞ കര്ഷകന് 22ന് തൊടുപുഴ വിജിലന്‍സില്‍ പരാതി നല്കി. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയപണം കര്ഷകന് റെയ്ഞ്ച് ഓഫീസിലെത്തി കൈമാറി. ഈ സമയം പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം സിനിലിനെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: