ബത്തേരി: കൃഷിയിടത്തില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന +1 വിദ്യാര്‍ത്ഥി നമ്പ്യാര്‍കുന്ന് പുത്തന്‍പുരക്കല്‍ നിഖിലിന് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആരോടരാമചന്ദ്രന്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്നു നാമമാത്രമായ തുകയാണ് നല്‍കിയിട്ടുള്ളത്. അതിന്റെ പത്തിരട്ടിയോളം തുക ഇപ്പോള്‍ തന്നെ ചിലവ് വന്നിട്ടുണ്ട്. അടിയന്തിര ധന സഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കിസാന്‍ മോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡണ്ട് സി സി രാധാകൃഷ്ണന് ജനറല്‍ സെക്രട്ടറി വിശ്വനാഥന് എന്നിവരോടൊപ്പം ആശുപത്രിയില്‍ ‘നിഖിലിനെ സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: