ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ പാര്‍ട്ടിയില്‍ ആരംഭിച്ച കുടുംബാധിപത്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുടുംബത്തിന്റെ അധികാരമോഹം ഈ രാജ്യത്തെ കൊണ്ടെത്തിച്ചത് അടിയന്തരാവസ്ഥയിലേക്കാണ്. ഒറ്റരാത്രി കൊണ്ട് രാജ്യം ജയിലായി. കോടതികള്‍, മാദ്ധ്യമ പ്രവര്‍ത്തനം, അഭിപ്രായ സ്വാതന്ത്ര്യം ഇവയെല്ലാം ചവിട്ടിമെതിക്കപ്പെട്ടു. ഇന്നും ആ അവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. രാജ്യത്തെ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരണത്തില്‍ ആര്‍ക്കും ജനാധിപത്യം ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഒരു കുടുംബത്തിന്റെ താത്പര്യങ്ങളാണ് രാജ്യതാത്പര്യത്തിനും അതീതമായി കോണ്‍ഗ്രസിനുണ്ടായിരുന്നത്.
ഇന്നാകട്ടെ, കോണ്‍ഗ്രസിലെ കുടുംബത്തിന്റെ അഭിപ്രായത്തിന് വ്യത്യാസമായി ഒരു നിലപാട് അറിയിച്ചാല്‍ അവരെ അടിച്ചമര്‍ത്തുകയാണ്. പാര്‍ട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയത് ഇതിന്റെ അവസാന ഉദാഹരണമാണ്. കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ക്ക് ഒരു സ്വാതന്ത്ര്യവും ലഭിക്കുന്നില്ല.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തിരിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ ട്വീറ്റുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: