നൂറ് വര്‍ഷം തികയാന്‍ പോകുന്ന മാപ്പിള ലഹളയെ മഹത്വവത്കരിക്കാന്‍ സംഘടിത ശ്രമമാണ് നടക്കുന്നത്. 1921ലെ മാപ്പിള ലഹള നഗ്നമായ വംശീയ കലാപമാണെന്നതില്‍ അത് നേരിട്ട് അനുഭവപ്പെട്ടവര്‍ക്കും ചരിത്രകാരന്മാര്ക്കും ഒരു സംശയവുമില്ല. എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ അത് സ്വാതന്ത്ര്യസമരമെന്നും കാര്‍ഷിക വിപ്ലവവുമെന്നൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. ഹിന്ദുക്കള്‍ക്കെതിരായ കലാപത്തിന് പ്രേരിപ്പിച്ചതിന് കാരണങ്ങള്‍ പലതുണ്ടാകാം. കാഫിറുകളെ ഇസ്ലാമിലേക്ക് മാറ്റിയാല്‍ സ്വര്‍ഗം കിട്ടുമെന്ന പ്രചാരണം അതില്‍ പ്രധാനപ്പെട്ടതാണ്. അക്ഷരാഭ്യാസമോ സൗഹൃദത്തിന്റെ സൗന്ദര്യമോ അറിയാത്ത ഒരു കൂട്ടം മതാന്ധന്മാരുടെ പ്രേരണയോടെ ആയുധമെടുത്തിറങ്ങിയവര്‍ നിരവധിയാണ്. ഒന്നുകില്‍ മതംമാറുക അല്ലെങ്കില്‍ മരിക്കുക എന്ന ഭീഷണിയാണ് ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ അന്നുണ്ടായത്. ഭീഷണിമൂലം പലരും നാടുവിട്ടു. പലരും വധിക്കപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ നടന്ന ക്രൂരത വിവരിക്കാന്‍ വാക്കുകള്‍പോലും ഇല്ല. അത്രയും മ്ലേച്ഛവും നിഷ്ഠൂരവുമായ സംഭവങ്ങളാണ് അരങ്ങേറിയത്. അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ദശാബ്ദങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാതെ പോയത് നിലവിലുള്ള മതമൈത്രി തകര്‍ന്നേക്കുമോ എന്ന ഭീതി മൂലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിലര്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ്.
1921 ലെ മാപ്പിളലഹളയ്ക്ക് നെടുനായകത്വം വഹിച്ച ഒരു ഭീകരനെ വെള്ളപൂശാന്‍ ചിലര്‍ സിനിമ പിടിക്കാനൊരുങ്ങുന്നു. ഇടതുപക്ഷ സഹയാത്രികര്‍ക്കാണ് അതിന്റെ മുന്‍തൂക്കം. ‘വാരിയന്‍ കുന്നന്’ എന്ന പേരിലൊരുക്കുന്ന സിനിമയെക്കുറിച്ച് വലിയ പ്രചാരണം ഇതിനകം നടന്നു കഴിഞ്ഞു. വേറെയും സിനിമ ഇതേ രീതിയില്‍ പണിപ്പുരയിലാണ്. വളരെ ആശങ്കയോടെയാണ് കേരളീയര്‍ ഈ നീക്കത്തെ വീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുംപോലെ മാപ്പിളലഹള ഹിന്ദുക്കള്‍ക്കെതിരായ വംശീയ കലാപമെന്ന് പറഞ്ഞത് തികഞ്ഞ ഗാന്ധിയന്മാരാണ്. അല്ലാതെ ഹിന്ദുത്വ സംഘടനാ നേതാക്കളല്ല. പൊറുക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ക്രൂരതയെ സത്യസന്ധമായി രേഖപ്പെടുത്തിയവരില്‍ പ്രമുഖന് കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവന് നായരാണ്. മാധവന് നായര്‍ നിരത്തിയ വാദങ്ങളെ ഖണ്ഡിക്കാന്‍ തക്ക ഒരു ന്യായീകരണവും ഉണ്ടായിട്ടില്ല. മഹാകവി കുമാരനാശാന് ജന്മിയോ സവര്‍ണനോ ഹിന്ദുത്വവാദിയോ ഒന്നുമായിരുന്നില്ലല്ലോ. അദ്ദേഹത്തിന്റെ ജീവിതകാലത്ത് നേരിട്ട് ബോധ്യപ്പെട്ട പൈശാചികത്വത്തെ തുറന്നുകാട്ടുന്നതായിരുന്നല്ലോ ‘ദുരവസ്ഥ’ എന്ന കാവ്യം. സ്ത്രീകളെ പിച്ചിച്ചീന്തുന്നതും കൊടുവാളുകള്‍ക്കിരയാക്കുന്നതും ഉടുതുണിപോലും നല്‍കാതെ വലിച്ചിഴക്കുന്നതുമൊക്കെ തുറന്ന് എഴുതിയതിലെ വരിയാണ് ”അമ്മമാരില്ലെ സഹോദരിമാരില്ലെ, യീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ? ഹന്ത!മതമെന്ന് ഘോഷിക്കുന്നല്ലോയീ ജന്തുക്കളെന്നതില്‍ നീതിയില്ലേ?”
ഹിന്ദുവായ കുമാരനാശാന് മുസ്ലിങ്ങളെ ഒന്നടങ്കം ആക്ഷേപിച്ചിട്ടേയില്ല. അതിനീചമായ പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ വരികള്‍ പ്രതികരിച്ചത്. അതിനെ അപലപിക്കാന്‍ പോലും ചിലര്‍ തയ്യാറായത് വിസ്മരിക്കുന്നില്ല. മാപ്പിള ലഹളയ്ക്ക് നെടുനായകത്വം നല്കിയ കൊടുംക്രൂരനാണ് വാരിയന്‍കുന്നത്ത് ഹാജി. അയാളുടെ ആജ്ഞ അനുസരിച്ചാണ് കലാപങ്ങള്‍, ഹിന്ദുവേട്ടകള്‍ അധികവും നടന്നത്. അയാളെ മഹത്വവത്കരിക്കാന്‍ സിനിമ വരുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ മതമൈത്രിയും സംസ്ഥാനത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ‘വാരിയന്‍ കുന്നത്ത് ധീരനായ പടയാളി’ എന്നാണ് ഏറ്റവും ഒടുവില്‍ വിശേഷിപ്പിച്ചത്. അയാളെ കൂടുതലൊന്നും എനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞത്. അറിയാത്ത കാര്യങ്ങള്‍ ആധികാരികമായി വിളമ്പുന്നത് ആപത്താണ്. വിജയന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന, മാപ്പിള ലഹളയെ അഭിമാനമായി കാണുന്ന ജലീല്‍ ഒരു പുസ്തകം ഇറക്കിയിട്ടുണ്ടല്ലൊ. അതില്‍ അവതാരിക എഴുതിയത് പിണറായി വിജയനാണ്. ഒന്നുമറിയാതെയല്ല ‘വാരിയന്‍ കുന്നന്’ പടനായകന് എന്ന വിശേഷണം കല്പ്പിച്ചു നല്‍കിയത്. അതിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. മാപ്പിള ലഹളയല്ല കാര്‍ഷിക സമരമെന്ന് വ്യാഖ്യാനം നല്കിയ ഇ.എം.എസ്. നമ്പൂതിരിപ്പാടില്‍ നിന്ന് ആ രാഷ്ട്രീയം തുടങ്ങിയതാണ്. മുസ്ലിം വര്‍ഗീയ തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനം ഉറപ്പാക്കുക എന്നതാണത്. ഇപ്പോള്‍ സിനിമ പിടിക്കുന്നതും അതിന്റെ ഭാഗം തന്നെ.
അതിരിക്കട്ടെ, കെപിസിസി പ്രസിഡന്റ് മുതല്‍ മഹാത്മാഗാന്ധിജിയും കുമാരനാശാനും ഡോ. അംബേദ്കറുമെല്ലാം അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തതാണ് 1921 ലെ മാപ്പിളലഹള. അത് മഹാ സംഭവമെന്ന മട്ടില്‍ അവതരിപ്പിക്കാനുള്ള പുതിയ ശ്രമത്തെക്കുറിച്ച് ഒന്നും പറയാത്ത കൂട്ടരുണ്ട്. അതാണ് കോണ്‍ഗ്രസും അവര്‍ നയിക്കുന്ന യുഡിഎഫും. ഇത് കുട്ടിക്കളിയല്ല. മാപ്പിള ലഹളയെക്കുറിച്ചും അതിനെ മഹാസംഭവമാക്കിയുള്ള സിനിമയെക്കുറിച്ചും യുഡിഎഫിന് എന്താണ് അഭിപ്രായമെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: