റിയാദ് : സയൻസ് ഇന്ത്യ ഫോറവും അറബ് യോഗ ഫൗണ്ടേഷനും സംയുക്തമായി ആറാമത് അന്താരഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. വെർച്വൽ മീഡിയ വഴി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ അറബ് യോഗ ഫൗണ്ടേഷൻ പ്രസിഡന്റും പദ്മശ്രീ അവാർഡ് ജേതാവുമായ നൗഫ് മർവായി മുഖ്യാതിഥി ആയിരുന്നു.
പോസ്റ്റർ മേക്കിങ്, യോഗ, പ്രസംഗ മത്സരം എന്നിങ്ങനെ മൂന്നു ഇനങ്ങളിലായി കഴിഞ്ഞ പത്ത് ദിവസങ്ങളിലായ് നടന്നു വന്നിരുന്ന മത്സരങ്ങളിലെ വിജയികൾക്ക് വെബ്ബിനാറിൽ വച്ച് ഇ-സർട്ടിഫിക്കറ്റും നൽകി. യോഗ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനം എന്ന വിഷയത്തിൽ ആയിരുന്നു മത്സരം. സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ധാരാളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
സിഫ് ജിസിസി ഓർഗനൈസിംഗ്സെക്രട്ടറി അബ്ഗാ രവീന്ദ്രബാബു, സിഫ് സൗദി നാഷണൽ പ്രസിഡന്റ് ബിജു മുല്ലശ്ശേരി, റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഡോ.കെ.സി.നാരായൺ, സൗദി ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, സൗദി കോഓർഡിനേറ്റർ പി.ജയകൃഷ്ണൻ, പ്രോഗ്രാം കോഓർഡിനേറ്റർ പദ്മിനി.യൂ.നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ പരിപാടിയിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുകയും ചെയ്ത മാനസി മുരളിയെ ക്രൗണിങ് ഗ്ലോറി ആയി തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: