കുണ്ടറ: കാഞ്ഞിരംകോട് പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ പുതുതായി നിര്‍മിച്ച ശുചിമുറികള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രസവത്തിനായി പ്രവേശിപ്പിച്ചവര്‍ക്ക് ഉപയോഗിക്കാനായി ആരംഭിച്ച ശുചിമുറികളില്‍ ഒരെണ്ണമാണ് അടച്ചിട്ടിരിക്കുന്നത്. പ്രസവം കഴിഞ്ഞ് കിടക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമെങ്കിലും അഡ്മിറ്റ് ചെയ്തിരിക്കുന്നവര്‍ക്ക് അവിടെ പ്രവേശനമില്ല.
വാര്‍ഡിനോട് ചേര്‍ന്ന് രണ്ട് ടോയ്ലറ്റുള്ള ബ്ലോക്കില്‍ ഒരെണ്ണമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ചികിത്സയ്ക്കെത്തുന്ന എല്ലാ രോഗികളും ലാബില്‍ വരുന്നവരും തുറന്നുപ്രവര്‍ത്തിക്കുന്ന ഏക ശുചിമുറിയാണ് ഉപയോഗിക്കുന്നത്. ഒരാഴ്ചയായി ഇതില്‍ ഫ്ളഷ് പ്രവര്‍ത്തിക്കുന്നില്ല. ഇത് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
യുവമോര്‍ച്ച കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടുമായി പ്രശ്നം സംസാരിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം നന്നാക്കാമെന്ന് ഉറപ്പു ലഭിച്ചു. ശുചിമുറികള്‍ രണ്ടും പ്രവര്‍ത്തനസജ്ജമാക്കി നല്‍കിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യുവമോര്‍ച്ച അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: