പാലക്കാട്: പത്തില്‍ താഴെ പ്രായമുള്ള അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 181 ആയി ഉയര്‍ന്നു. ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികള്‍ക്കുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തിയ മുതുതല പെരുമുടിയൂര്‍ സ്വദേശിനി (35), മാത്തൂര്‍ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും(37) രണ്ട് മക്കളും(18 ആണ്‍കുട്ടി, 16 പെണ്‍കുട്ടി), പരുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കും(അഞ്ച്), പിതൃസഹോദരനും (30),ദല്‍ഹിയില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച പൊല്‍പ്പുള്ളി പനയൂര്‍ സ്വദേശികളുടെ മക്കള്‍ (17 ആണ്‍കുട്ടി, 20), ഹൈദരാബാദില്‍ നിന്നും വന്ന വല്ലപ്പുഴ ചൂരക്കോട് സ്വദേശിനി (80), കുവൈറ്റില്‍ നിന്നെത്തിയ കുഴല്‍മന്ദം സ്വദേശി (41), ലക്കിടി പേരൂര്‍ സ്വദേശി (42),തിരുമിറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി (48),തൃത്താല കോടനാട് സ്വദേശി (37),തൃത്താല മേഴത്തൂര്‍ സ്വദേശി (43), തരൂര്‍ അത്തിപ്പൊറ്റ സ്വദേശി(33), നെല്ലായ എഴുവന്തല സ്വദേശി (31), ഒമാനില്‍ നിന്നെത്തി 11 ന് രോഗംസ്ഥിരീകരിച്ച വല്ലപ്പുഴ സ്വദേശിനിയുടെ മകന് (5), ഖത്തറില്‍ നിന്നും വന്ന തിരുമിറ്റക്കോട് പെരിങ്ങന്നൂര്‍ സ്വദേശി (60), ദോഹയില്‍ നിന്ന് വന്ന കപ്പൂര്‍ കല്ലടത്തൂര്‍ സ്വദേശികളായ അമ്മയും(29) രണ്ടു മക്കളും (ആറ് വയസുള്ള ആണ്‍കുട്ടി, ഒരു വയസ്സുള്ള പെണ്‍കുട്ടി), ദുബായില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (42), തൃത്താല കണ്ണനൂര്‍ സ്വദേശി (42), സൗദിയില്‍ നിന്നും വന്ന തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (35), മുതുതല സ്വദേശി (3, ആണ്‍കുട്ടി), കസാക്കിസ്ഥാനില്‍ നിന്നും വന്ന കുഴല്‍മന്ദം സ്വദേശി (31) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
തൃശ്ശൂരില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്ക് (55) സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: