ആലക്കോട്: ഇന്ധന വിലവര്‍ദ്ധനവില്‍ പ്രധിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിഎംഎസ് മോട്ടോര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ ആലക്കോട് പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി. തമ്പാന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സോമശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പ്രജീഷ് കരുവന്‍ചാല്‍ സ്വഗതം പറഞ്ഞു ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡണ്ട് പി.എസ്. ബിജു, പ്രൈവറ്റ് ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: