കാഞ്ഞാര്‍: വെള്ളിയാമറ്റത്ത് വീടിന്റെ ചിമ്മിനിയില്‍ ഇട്ടിരുന്ന റബ്ബര്‍ഷീറ്റിന് തീപിടിച്ച് 1500 കിലോ റബ്ബര്‍ഷീറ്റും വീടും പൂര്‍ണ്ണമായി കത്തി നശിച്ചു. വെള്ളിയാമറ്റം മാറാമറ്റത്തില്‍ തോമസിന്റെ വീടാണ് കത്തിനശിച്ചത്.
ഞായറാഴ്ച രാത്രി 8 മണിയോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. തോമസ് തൊട്ടടുത്ത് വീട് പണിത് താമസം മാറിയിട്ട് രണ്ട് വര്‍ഷം ആകുന്നതേയുള്ളു. പഴയ വീട് ഓടിട്ട് മുഴുവന്‍ തട്ടും ഉള്ളതായിരുന്നു അതിന്റെ ചിമ്മിനിയില്‍ ആണ് ഷീറ്റ് ഉണങ്ങാനിട്ടിരുന്നത്. വീട് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. അവര്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട് ഒഴിഞ്ഞ് പോയിരുന്നു. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
പൂര്‍ണ്ണമായി തേക്ക് തടികൊണ്ട് 80 വര്‍ഷം മുമ്പ് പണിത 1200 സ്ക്വയര്‍ ഫീറ്റുള്ള വീടായിരുന്നു. റബറിന്റെ വില കുറവ് മൂലം ചിമ്മിനിയില്‍ ഷീറ്റ് സുക്ഷിച്ചിരിക്കുകയായിരുന്നു. ഷീറ്റിന്റെ ഭാരം കൊണ്ടാവാം സുക്ഷിച്ചിരുന്ന കമ്പ് ഒടിഞ്ഞ് വീണ് ഷീറ്റിന് തീപിടിച്ചത്. തീ ആളിപടരുന്നത് കണ്ട് തോമസും മകന് അരുണും കുടുംബാഗങ്ങളും അയല്കാരും ചേര്‍ന്ന് വെള്ളം കോരി ഒഴിച്ചെങ്കിലും തീ കെടുത്താനായില്ല.
മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തിട്ടും പ്രയോജനം കിട്ടിയില്ല. മൂലമറ്റത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വീടും റബര്‍ഷീറ്റും പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്നവര്‍ മാറിയശേഷം വീട് പൊളിച്ച് വില്ക്കാന് ഇരുന്നതാണ്. വന്‍ നഷ്ടമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: