ന്യൂദല്‍ഹി: ഇനി എന്തു ചെയ്യണമെന്നു പറഞ്ഞ് സര്‍ക്കാരിനെ ഉപദേശിക്കാനും വിമര്‍ശിക്കാനും തുനിഞ്ഞിറങ്ങിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന് ബിഎസ് പി നേതാവ് മായാവതിയുടെ മറുപടി. അതിര്‍ത്തി കാക്കാന്‍ വേണ്ട നടപടി തീരുമാനിക്കുന്നത് സര്‍ക്കാരിനു വിടണം. 20 സൈനികരുടെ ജീവന് പൊലിഞ്ഞതില്‍ രാജ്യം ദുഃഖിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നില്‍ക്കണം. രമ്യമായ പരിഹാരം കാണണം. ഭാവി നടപടിയെക്കുറിച്ച് പലരും പല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. എന്തു നടപടി കൈെക്കാള്ളണമെന്ന് തീരുമാനിക്കാനുള്ള ചുമതല സര്‍ക്കാരിനു വിടുകയാണ് ചെയ്യേണ്ടത്, മായാവതി ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ചുകൊണ്ട് മന്മോഹന് സിങ്ങ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മന്മോഹന് സിങ്ങും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കളിക്കുകയാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മായവതിയുടെ പരസ്യ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസ്താവന നടത്തിയിരുന്നു. നമുക്ക് രാജ്യത്തിന് വേണ്ടി ഒന്നിച്ചുനിന്ന് പോരാടം എന്നായിരുന്നു മമതയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: