ഇരിട്ടി: കോവിഡുമായി ബന്ധപ്പെട്ട് പോലീസും ആരോഗ്യവകുപ്പും മറ്റും നല്കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഇരിട്ടിയില്‍ നിരവധി പേര്‍ക്കെതിരേ കേസ്. ടൗണില്‍ പോലീസ് നല്കിയ നോ പാര്‍ക്കിങ്ങ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. നൂറോളം പേര്‍ക്ക് മുന്നറിയിപ്പും നല്കി. നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും ലംഘിച്ച 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാസ്ക് ധരിക്കാതെ ടൗണില്‍ എത്തിയതിന് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുപതോളം കടകളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത്തരം കടയുടമകള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്കി.
ഇതിനിടയില്‍ പുതിയ ബസ് സ്റ്റാന്റിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മൂന്നു ബൈക്കുകള്‍ പോലീസ് കണ്ടെത്തി. മഴയത്ത് യാത്രക്കാര്‍ പുറത്ത് നില്‍ക്കേണ്ട അവസ്ഥയിലായിരുന്നു. ഇതില്‍ ഒരു വാഹന ഉടമയെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാള്‍ പോലീസിനോട് തട്ടിക്കയറുകയായിരുന്നു.
പോലീസ് മൂന്നു സംഘങ്ങളായാണ് ടൗണിലെ മുഴുവന്‍ കടകളിലും പരിശോധനക്കെത്തിയത്. എസ്ഐമാരായ ദിനേശന് കൊതേരി, പി.ജെ. ജോസഫ്, റജി സ്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നൂറ് മീറ്റര്‍ പരിധിയില്‍ കണ്ടയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചിരിക്കുന്ന പയഞ്ചേരിയില്‍ ഒരു ബൈക്ക് പെട്രോള്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാത്തവര്‍ക്കെതിരെ ഇനി ഒരു മുന്നറിയിപ്പുമില്ലാതെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: