കുടയത്തൂര്‍: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു. വാട്ടര്‍ അതോറിറ്റി മൗനം പാലിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
കാഞ്ഞാര്‍ മുതല്‍ ഏഴാംമൈല്‍ വരെ കുടിവെള്ളമെത്തിക്കുന്ന കാഞ്ഞാര്‍ പാലത്തിന് സമീപമുള്ള പദ്ധതി കമ്മീഷന് ചെയ്തത് 1998ല്‍ ആണ്. നിരവധി കോളനികള്‍ പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ ബാങ്കുകള്‍ പോലീസ് സ്റ്റേഷന് ക്വേര്‍ട്ടേഴ്സ് ആരാധനാലയങ്ങള്‍ അംഗന്‍വാടികള്‍ തുടങ്ങിയ സ്ഥാപനങ്ങളും പൊതുജനങ്ങളും ഈ മഴക്കാലത്ത് കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്.
ഇവര്‍ എല്ലാം ആശ്രയിക്കുന്നത് പഞ്ചായത്തിന്റെ കുടിവെള്ള വിതരണത്തെയാണ്. വാട്ടര്‍ അതോറിറ്റിയില്‍ ബില്ലടക്കാന്‍ താമസിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് സാവകാശം കൊടുക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ വെള്ളമെത്തിക്കാന്‍ അധികൃതര്‍ക്ക് താല്പര്യവുമില്ല. ജനപ്രതിനിധികളും മൗനം പാലിക്കുകയാണ് ഈ നില തുടരാനാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: