പുല്‍പ്പള്ളി: കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യ ചെയ്ത മുള്ളന്‍കൊല്ലിയിലെ അമ്പിളിക്ക് വീടിന് പണം പഞ്ചായത്ത് അനുവദിച്ചു. അനുഗ്രഹ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം.
അര്‍ഹതപ്പെട്ട വീട് ലഭിക്കാത്തതിനാലാണ് അമ്പിളി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല ഭവന പദ്ധതികളില്‍ നിന്നും ഇദ്ദേഹത്തെ പഞ്ചായത്ത് തഴഞ്ഞതായും ആരോപണമുണ്ട്. വാര്‍ഡില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ കഴിയുന്ന ഏക കുടുംബമായിട്ടും പിഎംവൈ ഭവന പദ്ധതിയില്‍ ഈ കുടുംബത്തിന്റെ സ്ഥാനം 51 ആയിരുന്നു. ഏക്കര്‍ കണക്കിന് ഭൂമിയും നല്ല വീടും സാമ്പത്തിക ഭദ്രതയുമുള്ളവര്‍ പട്ടികയില്‍ ആദ്യം സ്ഥാനം പിടിച്ചപ്പോഴാണ് നിത്യരോഗിയും 10 സെന്റ് സ്ഥലവും മാത്രമുള്ള അമ്പിളിയുടെ കുടുംബം 51 ലെത്തിയത്. ഗ്രാമസഭയില്‍ ഉന്നയിച്ചപ്പോള്‍ വീട് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ കുടുംബത്തെ വഞ്ചിച്ചുവെന്നും മറ്റ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അര്‍ഹമായ വാസയോഗ്യമായ വീട് അനുവദിക്കുകയോ ചെയ്തില്ലെന്നും അമ്പിളിയുടെ ബന്ധുക്കള്‍ പറയുന്നു. ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് വീട് പൊളിച്ച് മാറ്റിയാണ് അമ്പിളിയും ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയ ഷെഡ്ഡിലേക്ക് താമസം മാറ്റിയത്. അടുത്തെങ്ങും വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച നനഞ്ഞൊലിക്കുന്ന ഷെഡ്ഡില്‍ അമ്പിളി തൂങ്ങി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: