തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകളാണ് ഇതില്‍ ഒരാള്‍. 18 വയസ്സാണ്. വെള്ളിയാഴ്ച വൈകിട്ട് തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ബാക്കി നാലുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഉച്ചക്കട കുന്നിന്‍പുറം സ്വദേശി പുരുഷന്, 55 വയസ്, 17ന് ഷാര്‍ജയില്‍ നിന്നെത്തി. പെരുങ്കുഴി സ്വദേശി പുരുഷന്, 35 വയസ്, കുവൈറ്റില്‍ നിന്ന് 12ന് എത്തി. കല്ലറ സ്വദേശി സ്ത്രീ, 27 വയസ്, റിയാദില്‍ നിന്ന് 13ന് എത്തി. പാലോട് പേരയം സ്വദേശി പുരുഷന്, 35 വയസ്, കുവൈറ്റില്‍ നിന്ന് 13ന് എത്തി.
ജില്ലയില്‍ ഇന്നലെ പുതുതായി 1078 പേര് രോഗനിരീക്ഷണത്തിലായി. 535 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 19791. ഇതില്‍ 18533 പേര് വീടുകളിലും 1116 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 142 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ഇന്നലെ 482 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 362 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 1116 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: