ബെംഗളൂരു: തുളുഭാഷയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഗാനം രചിച്ച യാവാവ് യുകെ വേള്‍ഡ് ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം നേടി. തുളുനാടിന്റെ സാംസ്ക്കാരത്തെ കുറിച്ച് 21 അടിനീളത്തില് ‘തുളുനാട ഇസിരി’ എന്ന തലക്കെട്ടിലെഴുതിയ ഗാനത്തിന് മാംഗ്ലൂര്‍ കുലശേഖര പുരം സ്വദേശി പ്രാണേഷിനാണ് അംഗീകാരം ലഭിച്ചത്.
2241 ലധികം വാക്കുകള്‍ ഈ ഗാനത്തിലുണ്ട്. രചന പൂര്‍ത്തിയാക്കി ജനുവരിയിലാണ് പ്രാണേഷ് ഗാനം വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് അയച്ചു നല്‍കിയത്. കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ളുനാട്ടിലെ ദൈവാരാധന, നാഗാരാധന, പ്രധാനപ്പെട്ട കായിക വിനോദങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയാണ് കവിതയില്‍ പ്രതിപാദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: