തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച റിട്ട. അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീരമ്യത്യു വരിച്ച ധീരജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തിരുവനന്തപുരം ഇടഗ്രാമം സ്വദേശി വേണുഗോപാല്‍ ഇന്ത്യന്‍ സൈന്യത്തെ ആക്ഷേപിച്ച് കമന്റ് ചെയ്തത്.
കമന്റില്‍ പറയുന്നത് ഇങ്ങനെ.
ദിവസക്കൂലിക്ക് ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ പണിയെടുക്കവേ താഴെ വീണു മരിക്കുന്നവന്റെ കുടുംബത്തിന് പിച്ചച്ചട്ടി.
കൈനിറയെ ശമ്പളം, തീറ്റ, കുടി, സൗജന്യവിലക്ക് സാധനസാമഗ്രഹികള്‍, മരിച്ചാല്‍ ഇതിലധികം കുടുംബത്തിന് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന പട്ടാളക്കാരന് മരിച്ചാല്‍ വീരമ്യത്യു. ത്ഫൂ.
ഒരു റിട്ടയേഡ് അധ്യാപകന് തന്നെ ഇന്ത്യന്‍ പട്ടാളത്തിനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വേണുഗോപാല്‍ കമന്റ് മുക്കി. രഹസ്യമായി മാര്‍ക്സിറ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി നാട്ടില്‍ എല്ലാ സഹായവും ചെയ്യുന്ന ആളാണ് വേണുഗോപാല്‍ .
ഭാരതം ഒറ്റക്കെട്ടായി ഇന്ത്യന്‍ പട്ടാളത്തിന് പിന്തുണകൊടുക്കുമ്പോഴാണ് ഇത്തരത്തിലുള്ളവര്‍ പട്ടാളക്കാരെ ആക്ഷേപിച്ച് രംഗത്തെത്തുന്നത്. വേണുഗോപാലിന്റെ പേരില്‍ രാജ്യദ്യോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേത്യത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഇദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തും. യുവമോര്‍ച്ച ജില്ലാ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: