ഹൈദരാബാദ്: അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളത്തിന്റെ അതിക്രമം ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. സന്തോഷ് ബാബുവിന്റെ ഭാര്യക്ക് ജോലിയും വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. ജീവന് നഷ്ടമായ മറ്റു സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് മുഖേന ഈ തുക കൈമാറുമെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
രക്തസാക്ഷികളുടെ കുടുംബങ്ങളെ പിന്തുണക്കാന്‍ കേന്ദ്രവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചന്ദ്രശേഖര്‍ റാവു അഭ്യര്‍ഥിച്ചു. അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ക്കുന്ന സൈനികരെ രാജ്യം പിന്തുണക്കണം. വീരമ്യുത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്നത് വഴി രാജ്യം അവരോടൊപ്പമുണ്ടെന്ന ആത്മവിശ്വാസം വളര്‍ത്തിയെടുക്കുമെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: