ചെറുതോണി: ലോക്ക് ഡൗണ്‍ കാലം പരിധിയില്ലാതെ മുന്നേറിയപ്പോള്‍ മലയോരമേഖലയിലെ ജനങ്ങള്‍ കൃഷിയിലേക്ക് തിരിഞ്ഞു. കൃഷി സംബന്ധമായി ജോലികള്‍ ചെയ്ത് പരിചയമില്ലാത്തവരും, കൃഷി ഉപേക്ഷിച്ചവരും, കാര്‍ഷിക വൃത്തികള്‍ ചെയ്ത് സാമ്പത്തിക ബാധ്യതയിലായി മനം മടുത്തവരും, ഉപജീവനത്തിനായി കൃഷിപ്പണികള്‍ ചെയ്തവരും വീണ്ടും ഒരു കൈ നോക്കാമെന്ന വാശിയോടെ പുരയിടങ്ങളിലേക്കിറങ്ങിയ കാഴ്ചയാണ് മലയോര മേഖലകളില്‍ എങ്ങും കാണാനാകുക. തന്നാണ്ട് ക്യഷികളും, പച്ചക്കറി, ഫലസസ്യ ക്യഷികളും ഏവരും ചെയ്തു തുടങ്ങി. മലയോര വാസികളുടെ ജീവിതം, കൃഷിയും, കാര്‍ഷിക മേഖലയുമാണെങ്കിലും, കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും, നാണ്യ വിളകളുടെ പോലും കുത്തനെയുള്ള വിലയിടിവും ഭൂരിപക്ഷം പേരെയും കാര്‍ഷികവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
ഒപ്പം കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗശല്യവും, അധിക്യതരില്‍ നിന്ന് സഹായം ലഭിക്കാത്തതും കര്‍ഷകരുടെ മനം മടുപ്പിച്ചിരുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ച് എല്ലാവരും സ്വന്തം വീടുകളില്‍ അടച്ചിരിക്കേണ്ട അവസ്ഥയിലായതോടെ, കൃഷി ചെയ്ത് നഷ്ടത്തിലായവരും, കാര്‍ഷിക ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തിയിലെത്തി നില്‍ക്കുന്നവരും’ ആത്മവിശ്വാസത്തോടെ പറമ്പിലേക്കിറങ്ങി. ലോക്ക് ഡൗണ്‍ കാലത്ത്
മുന്‍പില്ലാത്ത വിധം ഒരു വിഭാഗം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായപ്പോള്‍, മറ്റൊരു വിഭാഗം അത് വിട്ട് കൃഷി അടക്കമുള്ള മറ്റ് പ്രയോജനപ്രദമായ കാര്യങ്ങള്‍ക്ക് സമയം വിനിയോഗിച്ചു. കാര്‍ഷിക ജില്ലയായ ഇടുക്കിയിലേക്ക് പോലും പഴവും, പച്ചക്കറികളും, അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ് വ്യാപകമായി എത്തുന്നത്, എന്നാല്‍ തന്നാണ്ട് കൃഷികളും, പച്ചക്കറികളും, ഫലവൃക്ഷ, ഔഷധ സസ്യങ്ങളും ഇതിനകം വിളവെടുക്കാന്‍ കഴിയുമെന്ന് ഇക്കാലത്തിനിടയില്‍ തെളിയിച്ച കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: