കണ്ണൂർ: ഇന്ത്യയുടെ പരമാധികാരവും ആത്മാഭിമാനവും സംരക്ഷിക്കാൻ ശത്രുരാജ്യത്തിനെതിരെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ സേനാ വിഭാഗങ്ങൾക്ക് ഐക്യദാർഢ്യo പ്രഖ്യാപിച്ചും അതിർത്തിയിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരഞ്ജലികളുമർപ്പിച്ചും ഹിന്ദു ഐക്യവേദി ഐക്യദാർഢ്യദിനം ആചരിച്ചു.
തലശ്ശേരി മുൻസിപാലിറ്റി കമ്മറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ല വർക്കിംഗ് പ്രസിഡൻറ് പ്രദീപ് ശ്രീലകം സംസാരിച്ചു.ധർമ്മടം പഞ്ചായത്തിൽ ശിവജി നഗറിൽ നടന്ന പരിപാടി ധർമ്മടം പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ജയേഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി പി.വി.ശ്യാം മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു, അഴീക്കോട് പഞ്ചായത്തിൽ സി.നിധി നിന്റെ അദ്ധ്യക്ഷതയിൽ ജില്ല രക്ഷാധികാരി കെ.ജി.ബാബു ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: