കോട്ടയം: നെറ്റ് വര്‍ക്ക് , സെര്‍വര്‍ തകരാറുമൂലം സംസ്ഥാനത്ത് ഇന്നലെ റേഷന്‍ വിതരണം പൂര്‍ണ്ണമായി സ്തംഭിച്ചു. ഇ- പോസ് യന്ത്രങ്ങള്‍ പ്രവര്‍ത്തന രഹിതമായതാണ് റേഷന്‍വിതരണം തടസ്സപ്പെടാന്‍ കാരണമായത്. ദിവസങ്ങളായി തുടരുന്ന തകരാര്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഒരു വിഭാഗം വ്യാപരികള്‍ കടകള്‍ അടച്ചു. സര്‍വറിന് ശേഷിയില്ലാത്തതും ഓണ്‍ലൈന്‍ പഠനം തുടങ്ങിയതോടെ നെറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചതുമാണ് തകരാറിന് കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം പ്രശ്നം പരിഹരിക്കാന്‍ ഉന്നതതല യോഗം ചേര്‍ന്നെങ്കിലും സാങ്കേതിക തകരാര്‍ പരിഹരിക്കാനായിട്ടില്ല. ഇന്നും റേഷന്‍ വിതരണം തടസ്സപ്പെട്ടേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: