ഹൂസ്റ്റണ്‍:- ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബന്റ് കൗണ്ടി ജില്ലാ കുടുംബ കോടതി ജഡ്ജി സ്ഥാനത്തേക്ക് മലയാളി മത്സരിക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സീറ്റിനുവേണ്ടി ജൂലായ് 14-ന് നടക്കുന്ന റണ്‍ ഓഫ് മല്‍സരത്തില്‍ കാസര്‍കോട് ജനിച്ച അഭിഭാഷകന് സുരേന്ദ്രന് കെ പട്ടേല്‍ മത്സരംഗത്തുണ്ട്. അറ്റോര്‍ണി കലി മോര്‍ഗനാണ് എതിരാളി. റണ്‍ ഓഫില്‍ വിജയിക്കുകയാണെങ്കില്‍ നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡേവിഡ് പെര്വീനായിരിരിക്കും സുരേന്ദ്രന്റെ എതിരാളി.
പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തില്‍ കടുതല്‍ വോട്ടു കിട്ടുന്നവരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകുക. നേരത്തെ നടന്ന മത്സരത്തില്‍ ഇരുവര്‍ക്കും 50 ശതമാനം വോട്ട് കിട്ടിയില്ല.
അനായാസം ജയിച്ചു കയറാമെന്നു കരുതിയ കാലി മോര്‍ഗനു 44.63 ശതമാനം മാത്രമേ ലഭിച്ചുള്ളൂ. പോള്‍ ചെയ്ത 57150 വോട്ടുകളില്‍ 17302 വോട്ടുകള്‍ നേടി (30.27 ശതമാനം) സുരേന്ദ്രന് മത്സരത്തെ ശക്തമാക്കി. 50 ശതമാനം ഒരു സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്തതിനാലാണ് റണ്‍ ഓഫ് ഇലക്ഷനില്‍ വീണ്ടും മത്സരിക്കുക
പയ്യന്നൂര്‍ കോളേജില്‍നിന്ന് ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നി്ന്ന് നിയമബിരുദവും നേടിയ ശേഷം ഹോസ്ദുര്‍ കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്ത ശേഷമാണ് അമേരിക്കയില്‍ എത്തിയത്.
. സിവില്‍, ക്രിമിനല്‍, ലേബര്‍, ഇന്‍ഡസ്ട്രിയല്‍ ലോ എന്നീ മേഖലകളില്‍ കഴിവുതെളിയിച്ച് സുരേന്ദ്രന്അമേരിക്കന് നീതിന്യായ വ്യവസ്ഥയില്‍ ആകൃഷ്ടനായി 2009-ല്‍ ബാര്‍ എക്സാം പാസായി. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്ററണ്‍ ലൊ സെന്ററില്‍ നിന്നും എല്‍ എല്‍ എം ബിരുദം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: